Latest News

നടൻ ഹരികൃഷ്ണനും നവാഗതയായ ആദ്യ പ്രസാദും ഒരു പുത്തൻ പ്രണയ കഥയിൽ; മനോഹരമായ മ്യൂസിക് ആൽബം പുറത്ത്; നിമിഷങ്ങൾക്കൊണ്ട് വീഡിയോ വൈറൽ

Malayalilife
നടൻ ഹരികൃഷ്ണനും നവാഗതയായ ആദ്യ പ്രസാദും ഒരു പുത്തൻ പ്രണയ കഥയിൽ; മനോഹരമായ മ്യൂസിക് ആൽബം പുറത്ത്; നിമിഷങ്ങൾക്കൊണ്ട് വീഡിയോ വൈറൽ

ഇടയ്ക്ക് തിയറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു നിഴൽ. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്കെത്തിയ താരമാണ് ആദ്യ പ്രസാദ്. കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രം തിയേറ്ററുകളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിൻ്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആൽബമാണ്. 

നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടൻ ഹരികൃഷ്ണനും നടി ആദ്യ പ്രസാദുമാണ് എൻ്റെ ജീവൻ്റെ പാതി എന്ന മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു സാധാ പ്രണയകഥ പറയുന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ നിരവധി വ്യൂ നേടി കഴിഞ്ഞു. ഒരു യുവാവും അയാളുടെ മുറപ്പെണ്ണും അവരുടെ വിവാഹവും ജീവിതവും ഒക്കെയാണ് ഈ വീഡിയോയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. മനോഹരമായ പ്രണയ ദൃശ്യങ്ങളാണ് ഈ ആൽബത്തിലെ പ്രത്യേകത.

സബിൻസ് റെസിറ്റൽ എഴുതി സംഗീതം നൽകി നിർമ്മിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അർഷാദാണ്. ആര്‍ ശ്രീരാജ് സംവിധാനവും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും സോബിൻ എസ് എഡിറ്റിങ്ങും ഷിനു മേക്കപ്പും അഭിരാമി എം പി കോസ്റ്റ്യൂമും മണിയും ശ്രീനിയും കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ലക്ഷ്മി പിഷാരടി, സജീവ് റോയ്, ഡയാന മേരി, ദേവ് ആനന്ദ്, എഡ്വിൻ ബേയർ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

malayalam movie actors harikrishnan actress adhya prasad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES