Latest News

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം മഹാരാജയുടെ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച് ദളപതി 

Malayalilife
 ബ്ലോക്ക് ബസ്റ്റര്‍ ചിത്രം മഹാരാജയുടെ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച് ദളപതി 

തിയേറ്ററിലും ഓ റ്റി റ്റി പ്ലാറ്റ്‌ഫോമിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും  പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രം മഹാരാജായുടെ വിജയത്തെ അഭിനന്ദിച്ച് ദളപതി വിജയ്.  ചിത്രത്തിന്റെ സംവിധായകന്‍ നിഥിലന്‍ സ്വാമിനാഥനും പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുധന്‍ സുന്ദരവും ആണ് വിജയുമായി കൂടിക്കാഴ്ച നടത്തിയത്.
ദളപതിയെ കണ്ട കാര്യം നിഥിലന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പങ്കുവെച്ചത്. നിധിലന്റെ കുറിപ്പ് ഇപ്രകാരമാണ് 'ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. മഹാരാജയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഒരു അംഗീകാരമായാണ് കാണുന്നത്. താങ്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി'. 

ജൂണ്‍ 14ന് റിലീസിനെത്തിയ മഹാരാജ 100 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയത്. നെറ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മഹാരാജാ.അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

maharajas box office VIJAY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES