തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് സുബാസ്‌കരന്‍ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷന്‍സ് സുബാസ്‌കരന്‍ ഇത്തവണ ജൂഡ് ആന്റണി ജോസഫുമായി ഒന്നിക്കുന്നു.
2018 എന്ന ചിത്രത്തോട് കൂടി ബോക്സ് ഓഫീസില്‍ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്റണി. 2018ല്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും മറക്കില്ല. 2018ല്‍ നടന്ന എല്ലാ സംഭവങ്ങളും കോര്‍ത്തിണക്കി മികച്ച അനുഭവമാണ് സംവിധായകന്‍ ജൂഡ് ആന്റണി പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്.
ഇത്തവണ ലൈക്ക പ്രൊഡക്ഷന്‍സുമായി ജൂഡ് ആന്റണി ഒന്നിക്കുമ്പോള്‍ മികച്ച ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് തീര്‍ച്ച. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലൈക്ക ഉടന്‍ പുറത്ത് വിടും. പി ആര്‍ ഒ - ശബരി