Latest News

വാനില്‍ ചന്ദ്രിക..തെളിഞ്ഞിതാ.. നിറഞ്ഞെ നില്‍ക്കേ..; പ്രണയം തുളുമ്പുന്ന രംഗങ്ങളുമായി ലൂക്കയിലെ പുതിയ വീഡിയോ ഗാനമെത്തി

Malayalilife
വാനില്‍ ചന്ദ്രിക..തെളിഞ്ഞിതാ.. നിറഞ്ഞെ നില്‍ക്കേ..; പ്രണയം തുളുമ്പുന്ന രംഗങ്ങളുമായി ലൂക്കയിലെ പുതിയ വീഡിയോ ഗാനമെത്തി


ടോവിനോ തോമസും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൂക്ക. ചിത്രത്തിന്റെ ട്രെയിലറിന് പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ജൂണ്‍ 28-ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം പോലെ തന്നെ ലൂക്കയിലെ ഗാനങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'വാനില്‍ ചന്ദ്രിക' എന്നുതുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

നിതിന്‍ ജോര്‍ജ്ജും നീതു ബാലയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരവിന്ദ് വേണുഗോപാല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. 

ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റായി ടോവിനോ എത്തുന്ന ലൂക്ക പൂര്‍ണമായി ഒരു പ്രണയ ചിത്രമല്ല. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രം കൂടെയാണ് ലൂക്ക. ടോവിനോയുടെ അഭിനയ മികവ് തന്നെയാണ് ലൂക്ക എന്ന ചിത്രത്തിന്റെ സവിശേഷതയും. പേരുപോലെ അത്ര ലളിതമല്ല സിനിമ. എന്നാല്‍ കാഴ്ച്ചയില്‍ ആസ്വാദകനെ നിരാശപ്പെടുത്തുന്നതുമല്ല. 

ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. 

luca new video song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES