Latest News

പ്രേക്ഷകപ്രീതിനേടി 'എല്‍.ജി.എം; ധോണി എന്റര്‍ടെയ്‌മെന്റ് ഒരുക്കിയ ചിത്രം തിയറ്ററുകള്‍ കീഴടക്കുന്നു 

Malayalilife
 പ്രേക്ഷകപ്രീതിനേടി 'എല്‍.ജി.എം; ധോണി എന്റര്‍ടെയ്‌മെന്റ് ഒരുക്കിയ ചിത്രം തിയറ്ററുകള്‍ കീഴടക്കുന്നു 

ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മ്മാണത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നദിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, രമേഷ് തമിഴ്മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എല്‍.ജി.എം.' മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. ജൂലൈ 28 വെള്ളിയാഴ്ചയാണ് ചിത്രം തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍  തിയറ്റര്‍ റിലീസ് ചെയ്തത്. 

പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നര്‍മ്മം, സംഗീതം, തുടങ്ങിയ വികാരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാലിപ്പോള്‍ പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

'എല്‍.ജി.എം.' ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. ഹരീഷ് കല്യാണ്‍, ഇവാന, നദിയ എന്നിവര്‍ ടൈറ്റില്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4 ന് ചിത്രം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും.

Read more topics: # എല്‍.ജി.എം
lgm film released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES