Latest News

നടന്‍ ലാലു അലക്സിന്റെ ഇളയ മകള്‍ക്ക് വിവാഹം; മകള്‍ സിയയുടെ ഹല്‍ദി ആഘോഷം  വീഡിയോ പങ്ക് വച്ച് താരം; ആശംസകളുമായി ആരാധകരും

Malayalilife
 നടന്‍ ലാലു അലക്സിന്റെ ഇളയ മകള്‍ക്ക് വിവാഹം; മകള്‍ സിയയുടെ ഹല്‍ദി ആഘോഷം  വീഡിയോ പങ്ക് വച്ച് താരം; ആശംസകളുമായി ആരാധകരും

രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന നടനാണ് ലാലു അലക്‌സ്. 45 വര്‍ഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്‌സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളില്‍ തിളങ്ങി. ഈ കാലയളവിനുള്ളില്‍ 250-ലേറെ സിനിമകളില്‍ ലാലു അലക്‌സ് അഭിനയിച്ചിട്ടുണ്ട്.

നടനും ഭാര്യ ബെറ്റിയ്ക്കും നാലു മക്കളാണ് ജനിച്ചത്. രണ്ട് ആണും രണ്ടു പെണ്ണും. എങ്കിലും വെറും പത്തു മാസം മാത്രം പ്രായമായിരിക്കവേയാണ് ഒരു മകള്‍ മരണത്തിനു കീഴടങ്ങിയത്. ഇന്നും അദ്ദേഹത്തിന് നീറുന്ന വേദനയാണ് ആ കുഞ്ഞിന്റെ മരണം. അതിനു ശേഷം ഇരട്ടി സ്നേഹം നല്‍കിയാണ് രണ്ടാമത്തെ മകള്‍ സിയയെ നടന്‍ വളര്‍ത്തിയത്. ഇപ്പോഴിതാ, പ്രായപൂര്‍ത്തിയായ സിയ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. അതിന്റെ ആഘോഷത്തിലാണ് നടനും കുടുംബവും ഇപ്പോള്‍.

2017 ജനുവരി 27നാണ് ലാലു അലക്സിന്റെ മൂത്തമകനും നടനുമായിരുന്ന ബെന്‍ ലാലു അലക്സിന്റെ വിവാഹം കഴിഞ്ഞത്. ആരും അറിഞ്ഞിരുന്നില്ല ഈ വിവാഹ വിശേഷം. രജിസ്റ്റര്‍ മാര്യേജില്‍ ഒതുക്കിയ വിവാഹമായിരുന്നു അത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വധു-വരന്മാരുടെ ഫോട്ടോ കണ്ടപ്പോള്‍ ആരാധകരെല്ലാം ഞെട്ടിയിരുന്നു. എന്നാലും ലാലു അലക്‌സ് മകന്റെ വിവാഹം ആരോടും പറയാതെ പേഴ്‌സണലാക്കി കളഞ്ഞല്ലോ എന്ന് തുടങ്ങി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പിന്നീടാണ് നടന്‍ അതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞത്.

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ബെന്‍ ദുബായില്‍ ജോലി നോക്കവേയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്ക് കുടിയേറാന്‍ തീരുമാനിച്ചതിനാല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനാലുമാണ് രജിസ്റ്റര്‍ മാര്യേജിന് തീരുമാനിച്ചത്. പിന്നാലെ ഒരാഴ്ചയ്ക്കു ശേഷം ക്‌നാനായ സമുദായ ആചാരങ്ങളോടെ നടന്ന വിവാഹത്തില്‍ സിനിമാ താരങ്ങളും ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതും ഒരു വലിയ ആഡംബര വിവാഹമായിട്ടൊന്നും ആയിരുന്നില്ല.

എന്നാല്‍ രണ്ടാമത്തെ മകള്‍ സിയയുടെ വിവാഹം വന്‍ ആഘോഷമായാണ് നടന്‍ നടത്തുന്നത്. മരിച്ചു പോയ മകളുടെ വിവാഹം കെങ്കേമമാക്കാന്‍ സാധിക്കാതിരുന്നതിന്റെ എല്ലാ സങ്കടങ്ങളും ഈ ആഘോഷത്തിലൂടെ മാറട്ടേ എന്നാണ് പ്രിയപ്പെട്ടവര്‍ പറയുന്നത്. ഹല്‍ദിയും പരമ്പരാഗത ചടങ്ങുകളും എല്ലാമായി ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് ആഘോഷമാക്കുന്ന വിവാഹമാണ് ഇനി ആരാധകര്‍ കാണാനിരിക്കുന്നത്. എന്റെ മകള്‍ സിയയുടെ ഹല്‍ദി ആഘോഷം എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് ലാലു അലക്സ് കുറിച്ചത്. സെന്‍ ലാലു അലക്സ് എന്ന ഒരു മകന്‍ കൂടിയുണ്ട് നടന്.

1978ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീര്‍ നായകനായ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവരുകയും ചെയ്തു. 45 വര്‍ഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളില്‍ തിളങ്ങി. ഈ കാലയളവിനുള്ളില്‍ 250-ലേറെ സിനിമകളില്‍ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം 'ബ്രോഡാഡി'യിലെ കുരിയച്ചനിലൂടെയാണ് അദ്ദേഹം തിരിച്ചെത്തിയത്.

lalu alex second daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES