ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥ പറയുന്ന നടികര്‍തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ കാക്കനാട് ഷെറട്ടണ്‍ ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു.ലാല്‍ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വലിയൊരു സംഘം അഭിനേതാക്കളുടേയും, അണിയറ പ്രവര്‍ത്തകരുടേയും ബന്ധുമിത്രാദികളുടേയുംസാന്നിദ്ധ്യത്തില്‍ ലാല്‍ ജൂനിയറിന്റെ മാതാപിതാക്കളായ ലാലും നാന്‍സി ലാലും ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്.തുടര്‍ന്ന് വൈ. രവി ശങ്കര്‍(മൈത്രി മൂവി മേക്കേഴ്‌സ് )ടൊവിനോ നോമസ്, സൗ ബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്ണ ബാലുവര്‍ഗീസ്, ആല്‍ബി.മധുപാല്‍, അലന്‍ ആന്റെണി.അനൂപ് വേണം ഗോപാല്‍, അനൂപ് മേനോന്‍ ,പ്രശാന്ത് മാധവ്, ബാബു ഷാഹിര്‍, സഞ്ജു ശിവറാം, തുടങ്ങിയവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
ഗോഡ് സ്പീഡ് ആന്റ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ.രവിശങ്കര്‍, അലന്‍ ആന്റെണി,അനൂപ് വേണുഗോപാല്‍, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഇന്‍ഡ്യന്‍ സിനിമയിലെ വന്‍കിട ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ്:
ഗോഡ് സ്പീഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ട് മലയാളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഈ ചിത്രം.
നാല്‍പ്പതുകോടിയോളം മുതല്‍ മുടക്കില്‍ അമ്പതോളം വരുന്ന അരി നേതാക്കളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെനൂറു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
കൊച്ചി, ഹൈദ്രാബാദ്, കാഷ്മീര്‍ ,ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.ടൊവിനോ തോമസ്റ്റാണ് ഡേവിഡ് പടിക്കല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിക്കൊണ്ടാണ് ടൊവിനോ തോമസ് ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തിയിരിക്കുന്നത്.സൂപ്പര്‍ താരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഭാവനയാണ് നായിക.സനബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍. അനൂപ് മേനോന്‍ രഞ്ജിത്ത്, ലാല്‍,,ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണാ, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം ,മണിക്കുട്ടന്‍, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാന്‍, അഭിരാം പൊതുവാള്‍, ബിപിന്‍ ചന്ദ്രന്‍ ,അറിവ്, മനോഹരി ജോയ്, മാലാ പാര്‍വ്വതി,ദേവികാഗോപാല്‍, ബേബി ആരാധ്യ അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്, രജിത്ത്, ബ്രിഗ് ബോസ് ഫെയിം)
ഖയസ് മുഹമ്മദ്.എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
രചന - സുവിന്‍ സോമശേഖരന്‍.
സംഗീതം -യാക്‌സിന്‍ നെഹാ പെരേര,
ഛായാഗ്രഹണം ആല്‍ബി.
എഡിറ്റിംഗ് - രതീഷ് രാജ്,
കലാസംവിധാനം - പ്രശാന്ത് മാധവ്.
മേക്കപ്പ് - ആര്‍.ജി.വയനാടന്‍.
കോസ്റ്റ്യും - ഡിസൈന്‍ - യെക്താ ഭട്ട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിധിന്‍ മൈക്കിള്‍
പ്രൊഡക്ഷന്‍ മാനേജര്‍ - ശരത് പത്മാനാഭന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് നസീര്‍ കാരന്തൂര്‍:
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍.
വാഴൂര്‍ ജോസ്.