Latest News

എന്റെ നക്ഷത്രമാണ് ഇഷാനിക്ക് സുന്ദരിയായി വരും; നടി ശ്രീവിദ്യയുടെ ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍

Malayalilife
 എന്റെ നക്ഷത്രമാണ് ഇഷാനിക്ക് സുന്ദരിയായി വരും; നടി ശ്രീവിദ്യയുടെ ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിരന്തരമായി മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരംസോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുമായുള്ള ബന്ധവും ഓര്‍മ്മകളും പങ്കുവച്ച് എത്തിയിരിക്കയാണ് താരം. ശ്രീവിദ്യ തന്റെ വീട്ടില്‍ വന്നപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാറിന്റെ പുതിയ പോസ്റ്റ്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു ഹിറ്റായ സീരിയല്‍ വസുന്ദര മെഡിക്കല്‍സിന്റെ ഷൂട്ടിംഗ് നടന്ന കാലത്തു ശ്രീവിദ്യ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ എടുത്ത ഒരു ചിത്രമാണ് ഇത്. ചേച്ചിയെ പരിചയപ്പെട്ടത് 1999ല്‍ ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി സിനിമയുടെ ഷൂട്ടിംങിനായി ഹരിദ്വാറില്‍ പോയപ്പോള്‍ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തില്‍. 2003-2004ലില്‍ ആണ് വസുന്ദര മെഡിക്കല്‍സ് ടെലികാസ്റ്റ് ചെയ്തത്. തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ആയിടക്ക് സമയമുള്ളപ്പോള്‍ ചേച്ചി വീട്ടില്‍ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി 100 % വെജിറ്റേറിയന്‍ ആയിരുന്നു.

കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരില്‍ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു. ചേച്ചി പറയും 'എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്, സുന്ദരിയായി വരും '. സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകള്‍ എഴുതുമായിരുന്നു. 2006റില്‍ ചേച്ചിയുടെ മരണ വാര്‍ത്ത അറിയുന്നത് മനസപുത്രി എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി. ചിലര്‍ അങ്ങിനെ ആണ്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവര്‍ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി.. ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും..എന്നാണ് ചിത്രത്തിനൊപ്പം കൃഷ്ണകുമാര്‍ കുറിച്ചത്.


 

Read more topics: # krishnakumar facebook post
krishnakumar facebook post about actress sreevidya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES