മലയാള, തമിഴ് ഭാഷാ സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും നടനുമാണ് കൃഷ്ണ കുമാർ. ദൂരദർശനത്തിലും ആകാശവാണിയിലും മുൻ ന്യൂസ് റീഡർ കൂടിയാണ് ഇദ്ദേഹം. ഒരു കുടുംബം മുഴുവൻ വൈറൽ ആവുക എന്നുള്ളത് വളരെ വിരളമായി കാണുന്ന ഒന്നാണ്. അങ്ങനെ ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കളാണ് താരത്തിന് ഉള്ളത്. മൂത്ത മകൾ അഹാനയും ഇഷാനിയും ഹന്സികയുമൊക്കെ സിനിമയിൽ എത്തി കഴിഞ്ഞു. ഇവർ ആറുപേരും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്.
ഈ കുടുംബം ലോക്ഡൗണ്‍ നാലുകളിലാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ മക്കളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുടുംബ ചിത്രത്തിനൊപ്പമാണ് അച്ഛനെന്ന നിലയില്‍ വേദന ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് നടന്‍ പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോ ഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നു എങ്കില്‍ ജീവിതകഥ മറ്റൊന്ന് ആകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ എന്നൊക്കെയും നടൻ കൂട്ടിച്ചേർത്തിട്ടുണ്ട്.