ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടി അഹാനയും അനിയത്തിമാരും ചേര്‍ന്ന് ആരംഭിച്ച ആഹാദിഷിക ഫൗണ്ടേഷന് പുതിയ ഓഫീസ്. നടന്‍ കൃഷ്ണകുമാറാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ഭാര്യ ഡോ ജയശ്രീയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫൗണ്ടഷനെ കുറിച്ച് രണ്ടുവാക്കും കൃഷ്ണകുമാര്‍ ചിത്രങ്ങളോടൊപ്പം കുറിച്ചിരുന്നു.
'ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളെ സഹായിക്കുകയും അവരെ കൈപിടിച്ചുയര്‍ത്തുകയും എന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഒമ്പതോളം ടോയ്ലറ്റുകള്‍ ഇതിനോടകം നിര്‍മ്മിച്ച് നല്‍കിക്കഴിഞ്ഞു.
വിദ്യാര്‍ഥിനികള്‍ക്ക് പഠനസഹായികള്‍, അംഗവൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ നല്‍കാനും ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ഇനി പാവപ്പെട്ടവര്‍ക്ക് വീടുകളും നിര്‍മ്മിച്ച് നല്‍കാനുള്ള തയാറെടുപ്പില്‍ ആണ് ആഹാദിഷിക. അഹാനയും ഇഷാനിയും ഹന്‍സികയും ദിയയും സിന്ധുവും ചേര്‍ന്ന് കണ്ട ഒരു സ്വപ്നം ഇന്ന് ഇപ്പോഴിതാ ഒരുപിടി സഹോദരിമാരുടെയും കൂടി മാറുന്നത് കാണുമ്പോള്‍ ഒരച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഉള്ള ആഹ്ലാദവും അഭിമാനവും വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആവുന്നതല്ല..'', കൃഷ്ണ കുമാര്‍ കുറിച്ചു.