Latest News

ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല; വെളിപ്പെടുത്തലുമായി കോവൈ സരള

Malayalilife
ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല; വെളിപ്പെടുത്തലുമായി  കോവൈ സരള

നിറം എന്ന ഹിറ്റ് ചിത്രത്തിലൂടെ കുഞ്ചാക്കോബോബനും ശാലിനിയും തകര്‍ത്തഭിനയിച്ച്   മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് കോവൈ സരള. കൂടുതലും തമിഴ് സിനിമയിലാണ്  അഭിനയിച്ച താരം എഴുന്നൂറ്റ് അന്‍പതിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു.  ഇതുവരെയും അന്‍പത്തെട്ട് വയസ്സ് കഴിഞ്ഞ കോവൈ സരള വിവാഹം ചെയ്തിട്ടില്ല. അതിന്റെ കാരണത്തെക്കുറിച്ച്‌  ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം.

കോവൈ സരള ഉള്‍പ്പടെ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബത്തില്‍ ഏറ്റവും മൂത്തത് സരളയാണ്. താഴെയുള്ള നാല് സഹോദരിമാരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്ന നടി സഹോദരിമാരുടെ പഠനവും വിവാഹവുമെല്ലാം ഭംഗിയായി നടത്തി. ഇപ്പോഴും അവരെ സഹായിച്ചു കൊണ്ടിരിയ്ക്കുകയാണ്. സഹോദരിമാരെ മാത്രമല്ല, പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലര്‍ക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്.

 ഈ ജീവിതം ഇനി ഇങ്ങനെ പോകട്ടെ എന്നാണ് കോവൈ സരള പറയുന്നത്. ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും താരം വ്യക്തമാക്കി.

Read more topics: # kovai sarala words about marriage
kovai sarala words about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES