Latest News

കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയില്‍; നടി ഖുശ്ബു പ്രവേശിപ്പിച്ചത് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍

Malayalilife
കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയില്‍; നടി ഖുശ്ബു പ്രവേശിപ്പിച്ചത് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍

ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം.

ട്വിറ്ററില്‍, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു  പങ്കുവച്ചിട്ടുണ്ട്. 'പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്' - ഖുശ്ബു ട്വീറ്റ് ചെയ്തു. 

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും  ഖുശ്ബു പറയുന്നു. 

Read more topics: # ഖുശ്ബു
khushbu in hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES