Latest News

പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ആദ്യ ചടങ്ങ്; തമിഴ് ബ്രഹ്മണ ശൈലിയില്‍ ഉള്ള വസത്രം ധരിച്ച് കീര്‍ത്തിയെത്തും; രണ്ടാമത്തെ ചടങ്ങൊരുക്കുക സൂര്യാസ്തമയത്തെ സാക്ഷിയാക്കി;  വിവാഹ ആഘോഷങ്ങള്‍ സമാപിക്കുക കാസിനോ നൈറ്റ് പാര്‍ട്ടിയോടെ; അതിഥികള്‍ക്ക് ഡ്രസ് കോഡ് അടക്കം ഒരുക്കങ്ങള്‍; ഗോവയില്‍ നടക്കുന്ന കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ആദ്യ ചടങ്ങ്; തമിഴ് ബ്രഹ്മണ ശൈലിയില്‍ ഉള്ള വസത്രം ധരിച്ച് കീര്‍ത്തിയെത്തും; രണ്ടാമത്തെ ചടങ്ങൊരുക്കുക സൂര്യാസ്തമയത്തെ സാക്ഷിയാക്കി;  വിവാഹ ആഘോഷങ്ങള്‍ സമാപിക്കുക കാസിനോ നൈറ്റ് പാര്‍ട്ടിയോടെ; അതിഥികള്‍ക്ക് ഡ്രസ് കോഡ് അടക്കം ഒരുക്കങ്ങള്‍; ഗോവയില്‍ നടക്കുന്ന കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ താരവും മലയാളിയുമായ കീര്‍ത്തി സുരേഷിന്റെ വിവാഹം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ വിവാ വിശേഷങ്ങളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയ കീര്‍ത്തിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 

ഡിസംബറില്‍ ഗോവയില്‍ വച്ചായിരിക്കും വിവാഹം എന്ന് നടി തിരുപ്പതിയില്‍ മാധ്യമങ്ങളോട് പങ്ക് വച്ചിരുന്നു.ഡിസംബറില്‍ ഞാന്‍ വിവാഹം കഴിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയത്. ഗോവയില്‍ വച്ചാണ് വിവാഹം നടക്കുക.- കീര്‍ത്തി സുരേഷ് പറഞ്ഞു

ഇപ്പോളിതാ 2രം ചടങ്ങുകളോടെയായിരിക്കും കീര്‍ത്തി സുരേഷിന്റെ വിവാഹം നടക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 12ം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.

രണ്ടാമത്തെ ചടങ്ങ് നടക്കുന്നത് വൈകിട്ടാണ്. സൂര്യാസ്തനത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. പേസ്റ്റല്‍ നിറത്തിലുളള വസ്ത്രങ്ങളായിരിക്കും അതിഥികള്‍ക്കുളള ഡ്രസ് കോഡ്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെയായിരിക്കും വിവാഹാഘോഷങ്ങള്‍ സമാപിക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിവാഹത്തിന് മുന്നോടിയായുളള ചടങ്ങുകള്‍ ഡിസംബര്‍ 10ന് ആരംഭിക്കും. കേരള തീമിലായിരിക്കും ചടങ്ങുകള്‍. ഡിസംബര്‍ 11ന് രാവിലെ സംഗീത് പരിപാടികളും വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുളള ഗെയിംസ് അടക്കമുളള പരിപാടികളും സംഘടിപ്പിക്കും.
        
ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളും വാര്‍ത്തകളും മറ്റും സൈബറിടത്ത് ചര്‍ച്ചയാകുന്നതിനിടെ കീര്‍ത്തി തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ആന്റണിയുമൊത്തുളള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കീര്‍ത്തിയുടെ പോസ്റ്റ്.

32 കാരിയായ കീര്‍ത്തി സുരേഷ് കരിയറില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ബേബി ജോണ്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീര്‍ത്തി. വരുണ്‍ ധവാന്‍ നായകനാകുന്ന ബേബി ജോണ്‍ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്. തമിഴില്‍ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കില്‍ കീര്‍ത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോണ്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ?ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് ഇന്ന്. അച്ഛന്‍ നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും അമ്മ നടി മേനക സുരേഷിന്റെയും പാത പിന്തുടര്‍ന്നാണ് കീര്‍ത്തി അഭിനയ രം?ഗത്തേക്ക് കടന്ന് വന്നത്. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ മാത്രമേ കീര്‍ത്തി സുരേഷ് അഭിനയിച്ചിട്ടുള്ളൂ. വാശിയാണ് നടിക്ക് ഏറെ പ്രശംസ ലഭിച്ച മലയാള സിനിമ. തമിഴകത്താണ് നടിക്ക് കൂടുതല്‍ ശ്രദ്ധിക്കപ്പെടാനായത്. സൂപ്പര്‍ഹിറ്റ് സിനിമകള്‍ നടിക്ക് തുടരെ ലഭിച്ചത് തമിഴകത്ത് നിന്നാണ്. ഇന്ന് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ നടി ശ്രദ്ധാലുവാണ്.

keerthy sureshs marriage updateS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക