Latest News

ടോണി ക്രിസ്റ്റീ ബെന്നെറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍; കാത്ത് കാത്തൊരു കല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Malayalilife
ടോണി ക്രിസ്റ്റീ ബെന്നെറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍; കാത്ത് കാത്തൊരു കല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടോണി,ക്രിസ്റ്റീ ബെന്നെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയിന്‍ ക്രിസ്റ്റഫര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാത്ത് കാത്തൊരു കല്യാണം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ജോബി,റിയാസ് നെടുമങ്ങാട്,വിനോദ് കെടമംഗലം,പ്രദീപ് പ്രഭാകര്‍,പ്രമോദ് വെളിയനാട്,രതീഷ് കല്ലറ,വിനോദ് കുരിയന്നൂര്‍,പുത്തില്ലം ഭാസി,ലോനപ്പന്‍ കുട്ടനാട്,ജോസ് പാലാ,സോജപ്പന്‍, മനോജ് കാര്‍ത്യ,പ്രകാശ് ചാക്കാല,സിനി ജിനേഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ തന്നെ നിര്‍വ്വഹിക്കുന്നു.നന്ദന്‍തിരക്കഥ, സംഭാഷണമെഴുതുന്നു.
സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി എഴുതിയ വരികള്‍ക്ക്മധുലാല്‍ ശങ്കര്‍
സംഗീതം പകരുന്നു.അരവിന്ദ് വേണുഗോപാല്‍,സജി, പാര്‍വ്വതി എന്നിവരാണ് ഗായകര്‍.എഡിറ്റിംഗ്,കളറിങ്-ബോര്‍ക്കിഡ് മീഡിയ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജിത്ത് പിള്ള,ആര്‍ട്ട്-ദിലീപ് ചുങ്കപ്പാറ,
കോസ്റ്റ്യൂംസ്-മധു ഏഴാംകുളം,
മേക്കപ്പ്-രതീഷ് രവി,സ്റ്റില്‍സ്-കുമാര്‍ എം,
ഡിസൈന്‍-സന മീഡിയ,പശ്ചാത്തല സംഗീതം-
അഭിഷായി യോവാസ്,
 അസ്സോസിയേറ്റ് ഡയറക്ടര്‍-
സുധീഷ് കോശി,
അസിസ്റ്റന്റ് ഡയറക്ടര്‍-
വിനോദ് വെളിയനാട്,
എസ് സുഭാഷ്,പി ആര്‍ ഒ-എ എസ് ദിനേശ്.

kathu kathoru kalayanam poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES