പേട്ട ബോക്‌സോഫില്‍ റെക്കോഡുകള്‍ മറി കടക്കുമ്പോള്‍ വീണ്ടും രജനി-കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ട് അണിയറയില്‍ ഒരുങ്ങുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ഗെസറ്റാണ് ഇതു സബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഉടനടി ഈ കൂട്ട്‌കെട്ടില്‍ ചിത്രമുണ്ടാകില്ല.
ആര്‍ മുരുകദോസിന്റെ ചിത്രം പൂര്‍ത്തികരിച്ച ശേഷമായിരിക്കും കാര്‍ത്തിക്കിന്റെ ചിത്രത്തിലെത്തുക. കാര്‍ത്തിക് സുബ്ബരാജിലൂടെ രജനി പരീക്ഷണം പ്രതീക്ഷിച്ചതിലും നൂറ് മടങ്ങാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.
വിന്റേജ് തലൈവരെ പേട്ടയിലൂടെ തിരികെ സമ്മാനിച്ചെന്നായിരുന്നു തെന്നിന്ത്യ മുഴുവന്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെരജനി നടത്തിയ പ്രതികരണത്തില്‍ മക്കള്‍ എന്താണോ ആഗ്രഹിച്ചത് അത് തങ്ങള്‍ കൊടുത്തു എന്ന് മാസ് മറുപടിയും എത്തിയിരുന്നു.