അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് ബോളിവുഡ് താരം കരീന കപൂര്‍. സല്‍മാന്‍ ഖാനും കരീനക്കും വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 'ബോഡി ഗാര്‍ഡ്'. ദിലീപ് നായകനായ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 2011-ല്‍ 250 കോടിയിലേറെയായിരുന്നു ബോക്സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കരീന കപൂര്‍ സിദ്ദിഖിനെ അനുസ്മരിച്ചത്. ''എപ്പോഴും നിങ്ങളെ ഇതുപോലെ ഓര്‍ക്കും, ഒരു പുഞ്ചിരിയോടെ. നിങ്ങളെ മിസ് ചെയ്യും, സിദ്ദിഖ് സര്‍'' - കരീന കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
മലയാളം പതിപ്പിനേക്കാള്‍ വലിയ വിജയമായിരുന്നു 'ബോഡി ഗാര്‍ഡിന്' മറ്റു ഭാഷകളില്‍ ലഭിച്ചത്. തുടര്‍ പരാജയങ്ങള്‍ കാരണം വലഞ്ഞ, സല്‍മാന്‍ ഖാന് വമ്പന്‍ തിരിച്ചുവരവായിരുന്നു 'ബോഡി ഗാര്‍ഡ്' നല്‍കിയത്. കരീന കപൂറിന്റെ ബോളിവുഡ് താരറാണിയായുള്ള തിരിച്ചുവരവിനും സിദ്ദിഖ് ചിത്രം കാരണമായി. 'തേരി മേരി' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം അക്കാലത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
തമിഴില്‍ വിജയും അസിനും പ്രധാന കഥാപാത്രമായി 'കാവലന്‍' എന്ന പേരിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. അടിപ്പടങ്ങള്‍ മാത്രം ചെയ്തിരുന്ന ഇളയദളപതിയുടെ വ്യത്യസ്തമായ വേഷം ഏവരും ഏറ്റെടുക്കുകയും ചെയ്തു.