വിക്കി കൗശലിനൊപ്പം സിനിമ ചെയ്യാന്‍ പറ്റിയതില്‍ സന്തോഷമറിയിച്ച് കരണ്‍ ജോഹര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. പക്ഷേ ചിത്രത്തില്‍ സംവിധായകന്റെ റോളിലല്ല കരണ്‍ ജോഹര്‍, നിര്‍മാതാവായാണ് കരണ്‍ വിക്കി കൗശല്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്
'വിക്കി കൗശലിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യനെന്ന രീതിയിലും അദ്ദേഹത്തിന്റെ ആരാധകരനാണെന്ന്' കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു . വിക്കി കൗശലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അത് ഉടന്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും കരണ്‍ ജോഹര്‍ പറയുന്നു.
ആനന്ദ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റേയും ലിയോ മീഡിയ കളക്ടീവിന്റേയും ബാനറില്‍ കരണ്‍ ജോഹറും അമൃത് സിങ് ബിന്ദ്രയും ചേര്‍ന്നാണ് നിര്‍മാണം. തൃപ്തി ദിമ്രിയാണ് നായിക. അടുത്ത വര്‍ഷം ചിത്രം തീയേറ്ററുകളിലെത്തും 2024 ഫെബ്രുവരി 23 ന് സ്‌ക്രീനില്‍ കാണാം എന്നാണ് ചിത്രത്തെ കുറിച്ച് വിക്കി കൗശലിന്റെ പോസ്റ്റ്.