ഒ കെ രവിശങ്കര്‍,രുദ്ര എസ് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പോള്‍ പട്ടത്താനം രചനയും സംവിധാനം നിര്‍വ്വഹിച്ച ''കാണ്‍മാനില്ല ''എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.കാം പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം-വെണ്‍പകല്‍ സുരേന്ദ്രന്‍,പശ്ചാത്തല സംഗീതം-റോണി റാഫേല്‍,എഡിറ്റിങ് വിപിന്‍ മണ്ണൂര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-ചന്ദ്രമോഹന്‍,ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെപ്രത്യേക പ്രദര്‍ശനം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഒന്‍പതിന് തിരുവനന്തപുരം ഏരീസ് കോംപ്ലക്‌സില്‍ ഉണ്ടായിരിക്കുന്നതാണ്.
പി ആര്‍ ഒ- എ എസ് ദിനേശ്