കാളിദാസ് ജയറാം നായകനാകുന്ന ദ്വിഭാഷാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തില്‍ രജനിയെന്നും തമിഴില്‍ അവള്‍ പേര്‍ രജനി എന്നുമാണ് ചിത്രത്തിന്റെ പേര്. വിനില്‍ സ്‌കറിയ വര്‍ഗീസാണ് രജനി സംവിധാനം ചെയ്യുന്നത്. വളരെ ഗൗരവം നിറഞ്ഞൊരു കഥാപാത്രമാണ് കാളിദാസന്റേത് എന്നാണ് പോസ്റ്ററില്‍ നിന്ന് മനസിലാകുന്നത്.
സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരാണ് പ്രധാവ കഥാപാത്രങ്ങളായി എത്തുക.സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. വിനില്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജെബിന്‍ ജേക്കബ്ബാണ്. ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങലളെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- ബംഗ്ലാന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്,പി ആര്‍ ഒ-എ എസ് ദിനേശ
കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രമാണ്. ചിത്രത്തില്‍ നായികയായി അഭിനയിച്ച ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. അമലാ പോളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുമെന്നും വാര്‍ത്തയുണ്ടായിരുന്നു.