Latest News

ചീരയും കത്തിരിക്കയുമൊക്കെ കൃഷിചെയ്ത് കണ്ണന്‍; ലോക്ഡൗണില്‍ പച്ചക്കറി കൃഷിയുമായി കാളിദാസ് ജയറാം

Malayalilife
 ചീരയും കത്തിരിക്കയുമൊക്കെ കൃഷിചെയ്ത് കണ്ണന്‍; ലോക്ഡൗണില്‍ പച്ചക്കറി കൃഷിയുമായി കാളിദാസ് ജയറാം

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. 

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ഡൗണില്‍  നിരവധി താരങ്ങളാണ് കൃഷിയിലേക്കും മറ്റു കാര്യങ്ങളിലേക്കും ഒക്കെ തിരിഞ്ഞത്. കാളിദാസും ലോക്ഡൗണില്‍ കൃഷിയിലേക്കാണ് തിരിഞ്ഞത്. വീട്ടിലെ വിശേഷങ്ങളും പാചകപരീക്ഷണങ്ങളുമൊക്കെ പങ്കുവച്ച് കാളിദാസ് എത്താറുണ്ട്. താരങ്ങളെപ്പോലെയല്ല മിക്ക താര പുത്രന്മാരും. അച്ഛന്റെയോ അമ്മയുടെയോ സെലിബ്രിറ്റി സ്റ്റാറ്റസ് കാണിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് നടക്കുകയാണ് പല താരപുത്രന്മാരും. പ്രണവ്, വിസ്മയ മോഹന്‍ലാല്‍, സുരേഷ് ഗോപിയുടെ മക്കള്‍ ഇവരൊക്കെ അതിന് ഉദാഹരണമാണ്. കൃഷി ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങളാണ് കാളിദാസ് ജയറാം പങ്കുവച്ച് എത്താറുളളത്.

 

kalidas jayaram vegetable cultivation in lockdown

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES