Latest News

കണ്‍മണിക്കൊപ്പം മേഘ്‌ന വീട്ടിലെത്തി; മരുമകന്‍ തിരിച്ചുവന്നുവെന്ന് മേഘ്‌നയുടെ കുടുംബം; ചിരുവിന്റെ മകന് ചിന്റുവെന്ന് വിളിപ്പേര് 

Malayalilife
topbanner
കണ്‍മണിക്കൊപ്പം മേഘ്‌ന വീട്ടിലെത്തി; മരുമകന്‍ തിരിച്ചുവന്നുവെന്ന് മേഘ്‌നയുടെ കുടുംബം; ചിരുവിന്റെ മകന് ചിന്റുവെന്ന് വിളിപ്പേര് 

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥി പിറക്കാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചിരുവിന്റെ ആഗ്രഹം പോലെ സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുകയാണ് കുടുംബം. ഇപ്പോള്‍ കുഞ്ഞെത്തിയ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിച്ചുവെന്നാണ് കുടുംബവും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്. മേഘ്നയുടെ ബേബി ഷവറിലുമെല്ലാം ചിരുവാണ് നിറഞ്ഞു നിന്നത്.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ചിത്രം എടുത്തിരുന്നു താരം. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു താരം പറഞ്ഞത്. കുഞ്ഞിനെ ഏറ്റുവാങ്ങിയ ധ്രുവ ആദ്യം ചെയ്തതും അതായിരുന്നു.   നസിയയും ഫഹദും ബംഗ്ലൂളുരുവിലെ ആശുപത്രിയിലെത്തി മേഘ്‌നയെ സന്ദര്‍ശിച്ചിരുന്നു. പ്രിയതമന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തെ മേഘ്‌ന അതിജീവിച്ചത് കുഞ്ഞിലൂടെയായിരുന്നു. ആ പ്രതീക്ഷയായിരുന്നു താരത്തെ നയിച്ചത്. കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയായിരുന്നു മേഘ്‌നയ്ക്ക് നല്‍കിയത്. പ്രസവം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷമായി മേഘ്‌നയും കുഞ്ഞും വീട്ടിലേക്കെത്തിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സുന്ദര്‍രാജ്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്

കുഞ്ഞതിഥിയുടെ ചെല്ലപ്പേര് പുറത്തുവിട്ടിരിക്കുകയാണ് മുത്തശ്ശനായ സുന്ദര്‍ രാജ്. മരുമകന്‍ തിരിച്ചുവന്നു ചിരുവിന്റെ പുനര്‍ജന്മമായാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. മകന്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ധ്രുവ സര്‍ജയായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരിക്കുകയാണ് മേഘ്‌നയും കുഞ്ഞും. മരുമകന്‍ വീട്ടിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്ന് മേഘ്‌നയുടെ പിതാവായ സുന്ദര്‍രാജ് പറയുന്നു. വിശേഷ ദിനത്തിലാണ് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയത്. മരുമകന്‍ വീണ്ടും വീട്ടിലേക്ക് വന്ന് കയറിയെന്ന് വിശ്വസിക്കുകയാണ് എല്ലാവരും ് കുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തിലുള്ളവരുടെയെല്ലാം ദൈവവിശ്വാസം കൂടിയെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെല്ലാവരേയും സന്തോഷിപ്പിച്ചാണ് കുഞ്ഞതിഥി എത്തിയിട്ടുള്ളത്.

ചിന്റുവെന്നാണ് അവനെ ഞങ്ങള്‍ വിളിക്കുന്നത്. ചിരുവിന്റെ മകന്‍ ചിന്റു. ഞങ്ങളുടെ പേടിയില്‍ നിന്നും ആശങ്കയില്‍ നിന്നുമെല്ലാം അവന്‍ ഞങ്ങളെ സുരക്ഷിതരാക്കുകയാണ്. അവന്റെ വരവില്‍ എല്ലാവരും ത്രില്ലിലാണെന്നും മേഘ്‌നയുടെ പിതാവ് പറയുന്നു. മകളെക്കുറിച്ചും പേരക്കുട്ടിയെക്കുറിച്ചും വാചാലനാവുകയായിരുന്നു അദ്ദേഹം. എല്ലാവരേയും ഉള്‍പ്പെടുത്തി കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും അദ്ദേഹം പറയുന്നു. ആചാരപ്രകാരമുള്ള രീതിയിലായാരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ആ ചടങ്ങില്‍ വെച്ച് അവന്റെ പേര് ഞങ്ങള്‍ പുറത്തുവിടുമെന്നും സുന്ദര്‍രാജ് പറയുന്നു. അവന്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്. എന്നും താന്‍ അത് ഉറപ്പ് വരുത്തും. കരുത്തയായ പെണ്‍കുട്ടിയാണ് ഞങ്ങളുടെ മകള്‍. ചിരു പോയപ്പോഴും അവള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയായിരുന്നു. ആശുപത്രിയില്‍ മുറിയില്‍ ചിരുവിന്റെ ഫോട്ടോ വെച്ചിരുന്നു മകള്‍. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചുളള മേഘ്നയുടെ ചിത്രം കാണാനാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.


 

Read more topics: # junior chiru,# nick name chinku
junior chiru nick name chinku

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES