Latest News

നടൻ ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; അദ്ദേഹത്തിനും പെണ്‍കുട്ടികളുണ്ട്; തുറന്ന് പറഞ്ഞ് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ

Malayalilife
നടൻ ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; അദ്ദേഹത്തിനും പെണ്‍കുട്ടികളുണ്ട്; തുറന്ന് പറഞ്ഞ് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട  ജിഷയുടെ അമ്മ

ടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസമെന്ന് തുറന്ന് പറഞ്ഞ്  പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. ദിലീപ് പറയുന്നത് പോലെയാണ്  നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍. ദിലീപും മഞ്ജു വാര്യറുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടായിക്കാണും. അത് സാധാരണമാണ്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം എന്തെങ്കിലും പറഞ്ഞു കാണും. എന്നുവെച്ച്‌ അദ്ദേഹം ഇതൊന്നും ചെയ്യില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തുന്നു.

ദിലീപ് നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. ദിലീപിനും ഒരു പെണ്‍കുട്ടിയുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ച്‌ പറയുകയാണ്. ഈ ലോകം അത്രയ്ക്കും ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് ദിലീപെന്നും ജിഷയുടെ അമ്മ പറയുന്നു. ഞാന്‍ അനുഭവിക്കുന്നത് പോലെയുള്ള വേദനയാണ് ഇന്ന് ദിലീപും അനുഭവിക്കുന്നത്. എന്റെ മകള്‍ കൊല്ലപ്പെട്ടു. കൊലപാതകം എന്ന് പറഞ്ഞാല്‍ സാധാരണ രീതിയിലുള്ള കൊലപാതകമല്ല എന്റെ മകള്‍ക്ക് നേരെയുണ്ടായത്. ശരീരത്തില്‍ 38 കുത്തുകളാണ്. കാര്യങ്ങളൊക്കെ ശരിക്കും ഞാന്‍ ഇപ്പോള്‍ അറിഞ്ഞ് വരുന്നതേയുള്ള. കൊച്ച്‌ മരിച്ചതോടെ ശരീരവും മനസ്സും വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. അതില്‍ നിന്നെല്ലാം മോചിതനായി വരുന്നതേയുള്ളു.

അക്രമിക്കപ്പെട്ട നടിയോടൊപ്പവും ദിലീപിനോടൊപ്പവും എനിക്ക് നില്‍ക്കണം. അക്രമിക്കപ്പെട്ടത് ഒരു എന്നേപ്പോലെ ഒരു പെണ്ണാണ്. അതുകൊണ്ട് അവരോടൊപ്പം നില്‍ക്കണം. മറുവശത്ത് ദിലീപ് വളരെ ചെറിയ നിലയില്‍ നിന്നും കയറി വന്ന ആളാണ്. ഈ കണ്ട കാലം വരെ അദ്ദേഹത്തിന്റെ പേരില്‍ ഒരു ചീത്തപ്പേരും ഉണ്ടായിട്ടില്ല. അതോടൊപ്പം തന്നെ പട്ടിണിക്കിടക്കാതെ ഒരു നേരത്തെ ആഹാരം തരാനും സുഖമില്ലാതാവുമ്ബോള്‍ ആശുപത്രിയില്‍ പോവാനുള്ള സഹായം ദിലീപ് അല്ല ആരായും നല്‍കിയാല്‍ വലിയ അനുഗ്രഹമാവും. കയ്യില്‍ കാശില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോവാന്‍ പെരുമ്ബാവൂര്‍ വരെയൊക്കെ നടക്കുകയാണ്. പട്ടിണി കിടക്കുന്നത് കൊണ്ട് മാത്രമാണ് ഇത്തരമൊരു സഹായം ചോദിക്കുന്നത്.

പട്ടിണിയായാലും ഒരു സങ്കടവുമില്ലാത്ത ആളാണ് ഞാന്‍. ഇത്രയും വര്‍ഷത്തിനിടയില്‍ ഒരുപാട് പട്ടിണികിടന്നിട്ടുള്ളയാളാണ് ഞാന്‍. എന്റെ മോള്‍ മരിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞതില്‍ പിന്നെ എനിക്ക് ഭയങ്ക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടായി. ലക്ഷങ്ങളോ കോടികളോ സാമ്ബാദിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ജിഷയുടെ അമ്മ വ്യക്തമാക്കുന്നു. അതേസമയം, ജീവിതം പ്രതിസന്ധിയിലെന്ന പരാതിയുമായി രാജേശ്വരി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതെന്നാണ് രാജേശ്വരി വ്യക്തമാക്കിയത്. അതേസമയം, സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സര്‍ക്കാര്‍ പുതിയ വീട് പണിയുകയും ചെയ്തിരുന്നു. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരി ഇപ്പോള്‍ താമസിക്കുന്നത്.

Read more topics: # jisha mother ,# words about dileep
jisha mother words about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES