Latest News

എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരതയെന്ന് ചോദിച്ച് മഞ്ജു;  കാലാവസാനത്തോളം ഈ ഓര്‍മകളുണ്ടാവും എന്ന് ഫഹദ്; സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്ന് കുറിച്ച് മമ്മൂക്ക; ശ്രുതിയുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് താരങ്ങളും

Malayalilife
 എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരതയെന്ന് ചോദിച്ച് മഞ്ജു;  കാലാവസാനത്തോളം ഈ ഓര്‍മകളുണ്ടാവും എന്ന് ഫഹദ്; സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്ന് കുറിച്ച് മമ്മൂക്ക; ശ്രുതിയുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് താരങ്ങളും

വയനാട് ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ  മരണത്തില്‍ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരങ്ങളും. നടി മഞജു വാര്യരും മമ്മൂക്കയും ഫഹദും അടക്കമുള്ള താരങ്ങള്‍ വേദന പങ്ക വച്ചെത്തി.

ഒരു വാക്കിനും ഉള്‍ക്കൊള്ളാന്‍ ആകില്ല ശ്രുതിയുടെ വേദന എന്നും. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരം പിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിന് ഇത്ര ക്രൂരത എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നടിയുടെ വാക്ക് ഇങ്ങനെ: ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ...അവളെ ഏറ്റെടുക്കട്ടെ.

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും സഹനത്തിന് അപാരമായൊരു ശക്തിശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെ എന്നും മമ്മൂട്ടി ഫേസ് ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം കലാവസാനം വരെ നീ ഓര്‍മ്മിക്കപ്പെടും സഹോ?ദരാ എന്നാണ് ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

jensen death fahadh manju and mamootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക