നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു നടി പരാതി നല്‍കി. തിരുവന ന്തപുരം സ്വദേശിയായ നടി നല്‍കിയ പരാതി തൊടുപുഴ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയത്.
ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ച് വ്ച് ആണ് സംഭവം. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ മറ്റൊരു നടി നല്‍കിയ 7 പരാതികളിലൊന്നിലും ജയസൂര്യ ഉള്‍പ്പെട്ടിട്ടുണ്ട്. ജയസൂര്യക്ക് പുറമേ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ് ജയസൂര്യ ഉള്ളത്.കേരളത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയം താരത്തിലുള്ളതിനാല്‍ താരം ഉടനെ നാട്ടിലെത്തില്ലെന്നാണ് വിവരം.. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സൂചന.
പരാതിയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക. ഇന്നലെയാണ് ജയസൂര്യയ്ക്ക് എതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ൃ