Latest News

ഭാര്യയെ ഒഴിവാക്കി പ്രിയങ്കയെ വിവാഹം ചെയ്തോ? ജയം രവിയുടെ പുതിയ ചിത്രത്തിന് പിന്നിലെ സത്യമിത്

Malayalilife
 ഭാര്യയെ ഒഴിവാക്കി പ്രിയങ്കയെ വിവാഹം ചെയ്തോ? ജയം രവിയുടെ പുതിയ ചിത്രത്തിന് പിന്നിലെ സത്യമിത്

മികച്ച ദമ്പതിമാരായി വര്‍ഷങ്ങളോളം ജീവിച്ചതിന് ശേഷം വളരെ മോശമായ രീതിയില്‍ വേര്‍പിരിയേണ്ടി വന്നിരിക്കുകയാണ് നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും. ഭാര്യയുമായി നിയമപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആര്‍തിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടന്‍ ഉന്നയിച്ചത്. ഇതിനിടെ ജയം രവി മറ്റൊരു റിലേഷന്‍ഷിപ്പിലാണെന്ന തരത്തിലും കഥകളെത്തി. പ്രമുഖ ഗായിക കൂടിയായ കെനിഷയുമായി ഒരുമിച്ച് ജീവിക്കുകയാണെന്ന തരത്തിലാണ് നടന്റെ പേരില്‍ അഭ്യൂഹങ്ങളെത്തിയത്്. 

പിന്നാലെ നടന്‍ വേറൊരു വിവാഹത്തിനൊരുങ്ങുകയാണെന്നും രഹസ്യമായി വിവാഹം കഴിഞ്ഞെന്നും ഫോട്ടോസഹിതം തെളിവുകളുമായി ചിലരെത്തി. 
ആര്‍തിയുമായി വേര്‍പിരിയുകയാണെന്ന് പറഞ്ഞ ജയം രവി നടി പ്രിയങ്ക മോഹനെ രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് പുതിയ പ്രചരണം. ഇരുവരും വിവാഹവേഷത്തില്‍ വരണമാല്യമൊക്കെ ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. 

വൈറലാവുന്ന ഫോട്ടോ കണ്ട് ആരാധകരും ഞെട്ടിയെന്ന് പറയാം. മാത്രമല്ല ജയം രവിയെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നു. ഭാര്യയുമായിട്ടുള്ള വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരിക്കുമ്പോള്‍ തന്നെ ഇങ്ങനൊരു കല്യാണം വേണമായിരുന്നോ എന്നാണ് ചോദ്യങ്ങള്‍. ചിലര്‍ നടി പ്രിയങ്ക മോഹനുമായി രഹസ്യമല്ല വിവാഹം നിശ്ചയമാണ് നടത്തിയതെന്നും പറഞ്ഞു. എന്നാല്‍ സത്യമറിയാതെ സോഷ്യല്‍ മീഡിയ ജയം രവിയെ ആക്രമിക്കുകയാണ്. 

വൈറലാവുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. ജയം രവി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്ലുകളായിരുന്നു പ്രചരിച്ചത്. പ്രിയങ്ക മോഹനും ജയം രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും ഏറെ മുന്‍പ് പുറത്ത് വന്നതാണ് ഈ ചിത്രങ്ങള്‍. റിലീസിനോട് അനുബന്ധിച്ച് പ്രമോഷന് വേണ്ടി അണിയ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഇത് മറ്റൊരു രീതിയില്‍ പ്രചരിക്കപ്പെടുകയായിരുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 31 ന് തിയേറ്ററുകളിലേക്ക് റിലീസ് ചെയ്യും. ഈ വര്‍ഷത്തെ ദീപാവലി റിലീസായി എത്തുന്ന ജയം രവിയുടെ സിനിമയാണിത്.

Read more topics: # ജയം രവി
jayaram ravi with priyanka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക