ആരാധകര്‍ക്കിടയിലൂടെ സംസാരിച്ചും കൈകൊടുത്തും നീങ്ങുന്നതിനിടെ  'ജയറാമേ' എന്ന് നീട്ടി വിളിച്ച് കുട്ടി ആരാധകന്‍; വിളി കേട്ട് നടന്‍ പ്രതികരിച്ചത് സ്‌നേഹത്തോടെ ശാസിച്ച്‌; വീഡിയോ വൈറലാക്കി ഫാന്‍സുകാരും

Malayalilife
topbanner
ആരാധകര്‍ക്കിടയിലൂടെ സംസാരിച്ചും കൈകൊടുത്തും നീങ്ങുന്നതിനിടെ  'ജയറാമേ' എന്ന് നീട്ടി വിളിച്ച് കുട്ടി ആരാധകന്‍; വിളി കേട്ട് നടന്‍ പ്രതികരിച്ചത് സ്‌നേഹത്തോടെ ശാസിച്ച്‌; വീഡിയോ വൈറലാക്കി ഫാന്‍സുകാരും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആള്‍കൂട്ടത്തില്‍ നിന്നും  വിളി എത്തിയത്.  'ജയറാമേ...' ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുട്ടി ആരാധകനെ സ്‌നേഹത്തോടെ ശാസിക്കുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത്.

ഇത്രയും പേരുടെ മുന്നില്‍വച്ച് പേര് വിളിക്കാന്‍ ഇവനിത്രയും ധൈര്യമോ എന്ന ഭാവത്തോടെ ആംഗ്യം കാണിച്ചുകൊണ്ടാണ് ജയറാം കുട്ടിയെ നോക്കുന്നത്. ജയറാമിന്റെ മുഖഭാവം വീഡിയോ കാണുന്നവരെയും ചിരിപ്പിക്കുകയാണ്.

'ആള്‍ക്കൂട്ടത്തില്‍ നിന്നും ജയറാമേ....എന്ന കുട്ടിയുടെ വിളി!...എത്ര മനോഹരമായിട്ടാണ് ഈ മനുഷ്യന്‍ കൈകാര്യം ചെയ്തത്' എന്ന അടിക്കുറിപ്പോടെ 'ജയറാം ലൈവ്' എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം.പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്നു പറഞ്ഞത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്.

 

Read more topics: # ജയറാം
jayaram new viral video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES