വരുണ്‍ ധവാനും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബാവല്‍. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ഒപ്പം ജാന്‍വിയുടെയും വരുണിന്റെയും ഓണ്‍-സ്ക്രീന്‍ കെമിസ്ട്രി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇരുവരും ഒന്നിച്ച്്ഇഴുകി ചേര്‍ന്ന ചിത്രങ്ങള്‍ ജാന്‍വി കപൂറും വരുണ്‍ ധവാനും പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരും പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി.കറുത്ത നിറത്തിലെ വസ്ത്രത്തിലാണ് ജാന്‍വിയെ ചിത്രങ്ങളില്‍ കാണാനാവുക. സമ്മിശ്ര പ്രതികരണമാണ് ജാന്‍വിയുടെയും വരുണിന്റെയും ചിത്രങ്ങള്‍ ലഭിച്ചത്. ചിലര്‍ നിങ്ങള്‍ നല്ല ജോഡിയാണെന്നും വളരെയധികം ഹോട്ടാണെന്നും പറയുന്നു. എന്നാല്‍ ചിലരാകട്ടെ ഇതൊന്നും തീരെ യോജിച്ച കാര്യമല്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം ബാവലിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പ്രിവ്യു ഷോ നടത്തിയിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു ജാന്‍വിയും വരുണും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തിയത്. കരണ്‍ ജോഹര്‍, സംവിധായകന് അറ്റ്ലി, അര്ജുന് കപൂര്‍, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ, നോറ ഫത്തേഹി, ഹുമ ഖുറേഷി തുടങ്ങി നിരവധി പേര് മുംബൈയില്‍ നടത്തിയ സ്പെഷ്യല്‍ സ്ക്രീനിംഗില്‍ പങ്കെടുത്തു.
നിതേഷ് തിഹാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചരിത്ര അധ്യാപകനായ അജയ് ദീക്ഷിത് എന്ന ചെറുപ്പക്കാരന്റെ വേഷമാണ് വരുണിന്. നാദിയാദ് വാല ഗ്രാന്റ്സണ്‍ എന്റര്ടെയ്ന്മെന്റ് എര്‍ത്ത് സ്കൈ പിക്ചേഴ്സുമായി ചേര്‍ന്നാണ് ബവാല്‍ നിര്‍മ്മിച്ചത്. വരുണും ജാന്‍വിയും പങ്കുവച്ച ചിത്രങ്ങള്‍ ബവാല്‍ സിനിമയിലേതാണത്രേ. ദി ലോണ്‍ കി ദോരിയാന് എന്ന ചിത്രവും ഇരുവരുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.