രജനീകാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'ജയിലര്‍' തീയറ്ററുകളില്‍ വന്‍ തരംഗം തീര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ പ്രിയ താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേക്ഷകര്‍ ആഘോഷകമാക്കി കഴിഞ്ഞു. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തിയേറ്ററുകള്‍ ഹൗസ് ഫുളാണ്.ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.
ചിത്രം കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാന്‍ 110 കോടിയാണ് രജനി വാങ്ങിയ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.നായകനൊപ്പം അതിലുപരിയായോ സ്‌ക്രീനില്‍ നിറഞ്ഞാടിയ വര്‍മ്മനാകാന്‍ വിനായകന്‍ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതിഥി താരമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. മാത്യൂസ് എന്ന ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വാങ്ങിയത് 8 കോടിയാണ്. മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിനും നല്‍കിയത് എട്ടു കോടിയാണ്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണന്‍ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്.
സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിന്‍ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3കോടിയാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ നെല്‍സണ് പ്രതിഫലമായി നല്‍കിയത് 10 കോടിയായിരുന്നു,