Latest News

ഭര്‍ത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദമ്മയായി ഉര്‍വശിയെത്തും; എല്‍.ജഗദമ്മ ഏഴാംക്‌ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
ഭര്‍ത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദമ്മയായി ഉര്‍വശിയെത്തും; എല്‍.ജഗദമ്മ ഏഴാംക്‌ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍  പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന എല്‍ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി ഉര്‍വ്വശിയുടെ ഭര്‍ത്താവായ  ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി  സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉര്‍വശിയോടൊപ്പം  'ഹൃദയം' എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്‍ഥ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്,കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഷൈജല്‍  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയരക്ട്ടര്‍-റെജിവാന്‍ അബ്ദുല്‍ ബഷീര്‍ കലാസംവിധാനം -രാജേഷ് മേനോന്‍,കോസ്റ്റ്യൂംസ്-കുമാര്‍ എടപ്പാള്‍,മേക്കപ്പ് - ഹസ്സന്‍ വണ്ടൂര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍ ധനേശന്‍ , സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈനിംഗ്-ജയറാം രാമചന്ദ്രന്‍, 
പി ആര്‍ ഒ-എ എസ് ദിനേശ്.

jagadamma 7th class b State first title poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES