ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനില്‍ തമിഴ് നടന്‍ ജാഫര്‍ സാദിഖ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷം അവതരിപ്പിച്ചാണ് ബോളിവുഡ് അരങ്ങേറ്രം. ഡാന്‍സറും കൊറിയോഗ്രാഫറുമായ ജാഫര്‍ സാദിഖ് പാവൈ കഥകള്‍ എന്ന വെബ് സീരീസിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനാവുന്നത്.
വിക്രം, ജയിലര്‍ എന്നീ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ ജാഫര്‍ സാദ്ദിഖ് സൂപ്പര്‍ താര സിനിമകളിലാണ് ഏറെയും അഭിനയിക്കുന്നത്. സംസാരം കൊണ്ടും പ്രകടനം കൊണ്ടുമാണ് ജാഫറിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. രജനികാന്ത് ചിത്രം ജയിലറില്‍ ശിവരാജ് കുമാറിന്റെ വലംകൈയായാണ് എത്തിയത്.
സംഭാഷണങ്ങള്‍ കുറവാണെങ്കിലും ജാഫറിന്റെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. അറ്റ്‌ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാന്‍ സെപ്തംബര്‍ 7നാണ് റിലീസ് ചെയ്യുന്നത്. ദിലീപ് ചിത്രം വോയ്‌സ് ഒഫ് സത്യനാഥനിലൂടെ മലയാളത്തിലും ജാഫര്‍ സാദിഖ് അരങ്ങേറ്റം കുറിച്ചു.