പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല; മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്; വിവാഹത്തെ പറ്റി ഓർത്ത് നടൻ ഇന്ദ്രൻസ്

Malayalilife
പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല; മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്; വിവാഹത്തെ പറ്റി ഓർത്ത് നടൻ ഇന്ദ്രൻസ്

ലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.

വളരെ നിഷ്‌കളങ്കതയോടെ ജീവിക്കുന്ന ഇന്ദ്രന്‍സിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള രസകരമായ കഥകളാണ് വൈറലാവുന്നത്. ഈ ഇടയ്ക്ക് ഭാര്യ ശാന്തയെ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഇന്ദ്രന്‍സ് തുറന്ന് പറഞ്ഞിരിന്നു. പെൺ കാണാൻ ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നില്‍ക്കുന്നത് കൊണ്ട് നിവര്‍ന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും രസകരമായി ഇന്ദ്രൻസ് പറഞ്ഞു. 1985 ഫെബ്രുവരി 23-ന് അദ്ദേഹം ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്.

കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ കുറേ അലഞ്ഞ് നടന്നിരുന്നു. മനസില്‍ പ്രണയവിവാഹം തന്നെയാണ്. പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാര്‍ന്നേല്‍ മുഖത്ത് നോക്കിയാല്‍ ഇത് നടക്കില്ലായിരുന്നുവെന്ന് ഇടയ്ക്ക് പറയുമെന്ന് തമാശരൂപേണ ഇന്ദ്രന്‍സ് പറയുന്നു. പെണ്ണ് കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട് എന്നും അവസാനമാണ് ഇവരുടെ വീട്ടിൽ ചെന്നത് എന്നും പറഞ്ഞു. ആദ്യമേ ഈ വീട്ടിൽ കയറിയിരുന്നേൽ വേറെ എവിടെയും പോകണ്ടായിരുന്നു എന്നൊക്കെ വളരെ രസകരമായി ഇന്ദ്രൻസ് പറഞ്ഞു. ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്. 

indrans malayalam movie actor award winning old

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES