രാജ്യം ഇന്ന് 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. താരങ്ങളും സ്വാതന്ത്രദിനം ആചരിച്ചു. വീടുകളില്‍ പതാക ഉയര്‍ത്തിയാണ് മമ്മൂട്ടിയും ഷാരൂഖും സ്വാതന്ത്രദിനം ആഘോഷിച്ചത്. മുംബയിലെ തന്റെ വീടായ മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്തു. മകന്‍ അബ്രാമിനും ഭാര്യ ഗൗരി ഖാനും ഒപ്പമാണ് ഷാരൂഖ് പതാക ഉയര്‍ത്തിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരാണ് ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യുന്നതിന്റെയും സല്യൂട്ട് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പുറത്തുവന്ന വീഡിയോയില്‍ മകനൊടൊപ്പം ആരാധകരെ അഭിവാദ്യം ചെയ്തിട്ട് വീടിനുള്ളിലേയ്ക്ക് പോകുന്ന ഷാരൂഖിനെ കാണാന്‍ കഴിയുന്നു.
ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മമ്മൂട്ടി പതാക ഉയര്‍ത്തിയത്.കാണാം. നടന്‍ മോഹന്‍ലാലും എല്ലാവര്‍ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.
പതാകകള്‍ ഉയര്‍ത്തി, അഭിമാനത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാം, നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യവും ഗംഭീരവുമായ മഹത്വം ആഘോഷിക്കാം. സ്വാതന്ത്ര്യദിനാശംസകളെന്ന് സുരേഷ് ഗോപി കുറിച്ചു.