Latest News

അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്..; കുഞ്ചാക്കോ ബോബന് പിന്തുണയുമായി ഭയ്യാ ഭയ്യാ നിര്‍മ്മാതാവ്  ഹൗളി പോട്ടൂര്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

Malayalilife
അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്..; കുഞ്ചാക്കോ ബോബന് പിന്തുണയുമായി ഭയ്യാ ഭയ്യാ നിര്‍മ്മാതാവ്  ഹൗളി പോട്ടൂര്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

സിനിമയ്ക്കായി കോടികള്‍ പ്രതിഫലം വാങ്ങിയ ശേഷം ഒരു പ്രമോഷന്‍ പരിപാടിയില്‍ പോലും പങ്കെടുത്തില്ലെന്ന വിവാദത്തില്‍ കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മാതാവ് ഹൗളി പോട്ടൂര്‍. ചാക്കോച്ചന്‍ കേന്ദ്ര കഥാപാത്രമായ 'ഭയ്യാ ഭയ്യാ' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ഹൗളി പോട്ടൂര്‍. ഭയ്യാ ഭയ്യാ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ തനിക്കൊപ്പം നിന്നത് കുഞ്ചാക്കോ ബോബനാണെന്ന് ഹൗളി പോട്ടൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും അത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്നുമായിരുന്നു ഹൗളി പോട്ടൂരിന്റെ പോസ്റ്റ്. ഭയ്യാ ഭയ്യാ പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നു പോയ തനിക്ക് ആശ്വാസം തന്നത് ഞാന്‍ ഒപ്പമുണ്ട് എന്ന ചാക്കോച്ചന്റെ വാക്കുകളാണെന്നും അദ്ദേഹം കുറിച്ചു. മഞ്ഞുപോലൊരു പെണ്‍കുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫര്‍, രാപ്പകല്‍ തുടങ്ങി 12 സിനിമകളുടെ നിര്‍മാതാവാണ് ഹൗളി പോട്ടൂര്‍.

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്'എന്റെ പേര് ഹൗളി പോട്ടൂര്‍. മഞ്ഞുപോലൊരു പെണ്‍കുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫര്‍, രാപ്പകല്‍ തുടങ്ങി 12 സിനിമകളുടെ നിര്‍മാതാവാണ്. ഒടുവില്‍ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. നിങ്ങള്‍ക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍. അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.
'ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം'അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.

ഒന്നേ പറയുന്നുള്ളൂ. ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്‌നേഹത്തോടെ
ഹൗളി പോട്ടൂര്‍


പദ്മിനി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി 2.5 കോടി പ്രതിഫലം വാങ്ങിയിട്ടും ഒരു പ്രമോഷന്‍ പരിപാടിയില്‍ പോലും കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തില്ലെന്നും പകരം യൂറോപ്പില്‍ പോയി സൂ?ഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനാണ് തിരക്ക് എന്നുമായി നിര്‍മാതാവ് സുവിന്‍ ഉന്നയിച്ച ആരോപണം. നടന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും പദ്മിനിയുടെ നിര്‍മാതാവ് പറഞ്ഞു.

സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം ഇവര്‍ നിരസിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച അവസാന രണ്ടു സിനിമകളുടെ നിര്‍മാമതാക്കള്‍ക്കും ഇതേ ഗതിയാണ് ഉണ്ടായത്. പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷന്‍ ചടങ്ങുകളില്‍ ഒന്നും നടന്‍ പങ്കെടുക്കില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാതാവായ സിനിമകള്‍ക്കൊന്നും ഈ ഗതി വരില്ലെന്നും, പ്രമോഷന് എല്ലാം കൃത്യമായി പങ്കെടുക്കും എന്നും സുവിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ എത്തിയ ചിത്രമാണ് പദ്മിനി.  തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന്‍ സെന്നാ ഹെഗ്‌ഡെയാണ് പദ്മിനി സംവിധാനം ചെയ്തത്. ചിത്രത്തിന് കാര്യമായ ചലനമൊന്നും തിയേറ്ററില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളാ ബോക്‌സോസീഫ് ട്വീറ്റില്‍ പങ്ക് വെച്ചിരിക്കുന്ന കണക്ക് പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വെറും 27 ലക്ഷം മാത്രമാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 50 ലക്ഷവും. തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍.

howly pottoore post about kunchako boban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES