Latest News

ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിക്കണ്ടെ; ഞാൻ കൊടുക്കൂലേ കിടിലൻ പടം'; '96' ഗാന വിവാദത്തിൽ ഹാസ്യ പ്രതികരണവുമായി ഗോവിന്ദ് വസന്ത

Malayalilife
ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിക്കണ്ടെ; ഞാൻ കൊടുക്കൂലേ കിടിലൻ പടം'; '96' ഗാന വിവാദത്തിൽ ഹാസ്യ പ്രതികരണവുമായി ഗോവിന്ദ് വസന്ത

96 എന്ന സൂപ്പർഹിറ്റ് ചി്ത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമർശിച്ച് ഇളയ രംഗത്തു വന്നതിന് പിന്നാലെ ഈ വിഷയത്തിൽ ഹാസ്യപ്രതികരണവുമായി രംഗത്തെത്തുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിച്ചാൽ കിടിലൻ പടം ഞാൻ കൊടുക്കൂലേ എന്നായിരുന്നു ഗോവിന്ദിന്റെ വ്യത്യസ്തമായ പ്രതികരണം. പഴയ വണ്ണമുള്ള ഫോട്ടോ വാർത്തയ്ക്കൊപ്പം കൊടുത്തതിൽ സങ്കടപ്പെട്ടുകൊണ്ടാണ് ഗോവിന്ദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

'കഷ്ടപ്പെട്ട് ദിവസവും ജിമ്മിൽ പോയി മസിലും ഉണ്ടാക്കി നിൽക്കുമ്പോൾ പഴയ ഊതികെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോടു ചോദിച്ചാൽ ഞാൻ കൊടുക്കൂലെ ഷർട്ടിടാത്ത നല്ല ക്ലീൻ സാധനം. ഇത് പഴയതു തന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.' ഗോവിന്ദ് ഫേസ്‌ബുക്കിൽ കുറിച്ചു.

govind vasantha against ilayaraja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES