Latest News

ജിപിയുടെയും ഗോപികയുടെയും വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കിയത് ബിനാ കണ്ണന്‍; താരങ്ങളുടെ വിവാഹം പോലെ വസ്ത്രങ്ങളും ശ്രദ്ധ നേടുമ്പോള്‍

Malayalilife
ജിപിയുടെയും ഗോപികയുടെയും വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കിയത് ബിനാ കണ്ണന്‍; താരങ്ങളുടെ വിവാഹം പോലെ വസ്ത്രങ്ങളും ശ്രദ്ധ നേടുമ്പോള്‍

പ്രമുഖ ആങ്കറും സിനിമാ താരമായ ഗോവിന്ദ് പത്മസൂര്യയുടെയും സിനി-സീരിയല്‍ താരം ഗോപികയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാ വിഷയം ആയിരുന്നു. സിനിമാ സീരിയല്‍ രംഗത്തെ ഒട്ടനവധി പേര്‍ നവ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. ആര്‍ഭാട പൂര്‍വ്വം നടന്ന താര വിവാഹത്തിലെ പ്രധാന ആകര്‍ഷണം വധൂ വരന്മാരുടെ വിവാഹ വസ്ത്രങ്ങള്‍ തന്നെ ആയിരുന്നു. നിരവധി വിവാവഹങ്ങള്‍ തന്റെ അതുല്യമായ വസ്ത്ര കലയിലൂടെ സ്വപ്നതുല്യമാക്കിയ ശീമാട്ടിയുടെയും ബീനാ കണ്ണന്‍ കൊട്ട്യൂറിന്റെയും ലീഡ് ഡിസൈനറായ ബീന കണ്ണനാണ്  ഇരുവരെടെയും വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.

വിവാഹ തലേന്ന് വധു ഗോപികയുടെ പിക്‌സല്‍ പ്രിന്റ്റില്‍ എംബ്രോയ്ഡറികളാല്‍ തീര്‍ത്ത ഇന്‍ഡോ വെസ്റ്റേണ്‍ സിലോട്ട് ഗൗണില്‍ മനോഹരമായ മുത്തുകളാലും മിറര്‍ വര്‍ക്കുകളാലും ഡിസൈന്‍ ചെയ്ത പ്രീമിയം ലേയേര്‍ഡ് ഓഫ് ഷോള്‍ഡര്‍ ഗൗണും മറ്റൊരു പ്രധാന ആകര്‍ഷണമായി. അതി മനോഹരമായി രൂപകല്‍പ്പന ചെയ്ത വിവാഹ വസ്ത്രങ്ങള്‍ ഈ വിവാഹ സീസണിലെ തന്നെ പ്രത്യേക ഹൈലൈറ്റ് ആയി മാറിക്കഴിഞ്ഞു. 

ഏതൊരു നവ വരനെ പോലെ തന്റെ വിവാഹ വസ്ത്രവും അത്രമേല്‍ യുണീക്ക് ആകണമെന്ന ആഗ്രഹം ജിപി ഡിസൈനറായ ശ്രീമതി ബീനാ കണ്ണനോട് വ്യക്തമാക്കിയിരുന്നു, അതുകൊണ്ട് തന്നെ പിക്‌സല്‍ പ്രിന്‍ഡ് ഫാബ്രിക്കില്‍ നീല നിറത്തിലുള്ള ബാന്‍ഡ്ഗാല ഡിസൈനുകളടങ്ങിയ വെല്‍വെറ്റില്‍ തീര്‍ത്ത രാജകീയമായ ഈഗിള്‍  ഇന്‍സ്പയേഡ് സ്യൂട്ടാണ് ജിപി കല്യാണ തലേന്ന് നടന്ന ചടങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിവാഹ ദിവസം ബീന കണ്ണന്‍ കോട്ടൂറിലെ ഏറ്റവും പുതിയ കളക്ഷനില്‍ നിന്നുമാണ് സറി മിക്‌സ് ഉള്ള സിഗ്നേചര്‍ പ്രീമിയം കാഞ്ചിപുരം സാരി വധുവിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൈതാണി ബോര്‍ഡര്‍ ഉള്ള സാരിക്ക് പ്രീമിയം എംബ്രൊയ്ഡറിയില്‍ തീര്‍ത്ത ബ്ലൗസുമാണ് വധു ഗോപികക്കായി തയ്യാറാക്കിയത്.ജാമവാര്‍ ഇന്‍സ്പയേഡ് ഡിസൈനുകളില്‍  ബീജ്, സ്വര്‍ണ്ണം എന്നീ നിറങ്ങളില്‍  പ്രീമിയം എംബ്രോയ്ഡറി ചെയ്ത കുര്‍ത്തയും ധോത്തിയുമാണ് വിവാഹ വേളയില്‍ വരനായ ഗോവിന്ദ് പദ്മസൂര്യ അണിഞ്ഞത്. ഇതിനോടകം താരങ്ങളുടെ കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Read more topics: # ഗോപിക ജി പി
govind padmasoorya and gopika wedding dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES