മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം മണ്‍മറഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അസ്വദിക്കാത്ത മലയയാളികളുണ്ടാകില്ല. ഗായരചയിതാവായിട്ടാണ് ഗിരീഷ് പുത്തഞ്ചേരി സിനിമയില്‍ തിളങ്ങിയതെങ്കില്‍ മകന്‍ സിനിമയിലേക്ക് കടന്നെത്തിയിരിക്കുന്നത് നടനായിട്ടാണ്. പതിനെട്ടാം പടിയിലൂടെ അരങ്ങേറ്റം കുറിച്ച ജിതിന്‍ പുത്തന്‍ചേരി ജീവിതത്തേക്കുറിച്ചും സിനിമയെക്കുറിച്ചും മനസ് തുറക്കുകയാണ്.
കഠിന പ്രയത്‌നത്തിലൂടെയാണ് ജിതിന്‍ പതിനെട്ടാം പടിയിലെ ഗിരിയായി മാറിയത്. അതിന് പിന്നില്‍ ശങ്കര്‍ രാമകൃഷ്ണന്റെ ഇഫര്‍ട്ട് ുണ്ടായിരുന്നെന്നും താരം പറയുന്നുണ്ട്. ഗാനരചയിതാവായ അച്ഛന്റെ മകന്‍ അഭിനേതാവുക എന്നത് സിനിമയില്‍ അസാധ്യകരമായ കാര്യം അല്ലെന്നാണ് ജിതിന്‍ പറയുന്നത്. അനുജന്‍ നല്ലരീതിയില്‍ എഴുതും എന്നു കരുതി ഞാന്‍ ഇതുവരെ ഇല്ലാത്ത പരിപാടിക്ക് മുതിര്‍ന്നിട്ടെല്ലന്നും ജിതിന്‍ പറുന്നു.
ഓര്‍മവച്ചകാലം മുതല്‍ സിനിമ നടനാകണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് ജിതിന്‍ പറയുന്നത്. . അത് നടത്തി തന്നത് ശങ്കരേട്ടനാണ് (സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍). ശങ്കരേട്ടന്‍ ഇല്ലെങ്കില്‍ ഞാന്‍ ഇപ്പൊ ഇല്ല. നടന്‍ ആയില്ലെങ്കില്‍ എന്താണ് നിന്റെ പരിപാടി എന്ന് ചിലര്‍ ചോദിക്കാറുണ്ട്.
സിനിമാ കുടുംബത്തിലെ കണ്ണി ആണെങ്കിലും സംവിധായകനെ ജിതിന് നേരിട്ട് പരിചയമില്ലായിരുന്നു. 'എനിക്ക് ശങ്കരേട്ടനെ പരിചയമില്ലെങ്കിലും അറിയാമായിരുന്നു. ഫോണില്‍ സംസാരിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല. ആദ്യം 'സാര്‍' എന്ന് വിളിച്ചപ്പോള്‍ 'ചേട്ടാ' എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ 'എനിക്കൊന്നും തോന്നുന്നില്ല, നീ ഏതായാലും വാ' എന്നായിരുന്നു പ്രതികരണമെന്നും ജിതിന്‍ പറയുന്നു.
'ഫോട്ടോ അയച്ചു കൊടുക്കുമ്പോള്‍ ആക്ടിങ് ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് വരാന്‍ പറഞ്ഞു. ഞാന്‍ അപ്പൊ കോഴിക്കോടാണ് ഉള്ളത്. അവിടെ നിന്നും തിരുവനന്തപുരത്തേക്ക്. നേരെ ആക്ടിങ് ക്യാമ്പ് നടക്കുന്നിടത്തേക്ക് പോയി. അന്ന് രാവിലെ അവിടെത്തി വൈകിട്ട് തിരികെ പോകാനുള്ള പ്ലാനിലായിരുന്നു ഞാന്‍. ശങ്കരേട്ടനും അങ്ങനെയാണ് വിചാരിച്ചത്. ചെന്നപ്പോള്‍ 64 കുട്ടികള്‍ അവിടെ നിന്ന് തകര്‍ത്തോണ്ടിരിക്കുകയാണ്.
കവല ചട്ടമ്പികളേക്കാള്‍ തല്ലു കൊള്ളികളായ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തിലെ പ്രധാനികളില്‍ ഒരാളാണ് പതിനെട്ടാം പടിയിലെ ഗിരി. തിണ്ണമിടുക്കും കയ്യിരിപ്പും പോലെയല്ല പഠനത്തിലെ ഇവരുടെ മികവ്. ഇക്കൂട്ടത്തിലേക്കാണ് ജിതിന് ക്ഷണം ലഭിച്ചത്. പിന്നെ കവിയായ അച്ഛന്റെ മകന്‍ എന്ന കരുതല്‍ കൂടികിട്ടി.
പതിനെട്ടാംപടിയില്‍ ലഭിച്ചത് വലിയ അവസരമാണെന്നും പിന്നാലെ കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടലിലും ടൊവിനോയുടെ ഇടയ്ക്കാട് ബറ്റാലിയനിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ജിതിന്‍ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.