മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.ഒരു കോടതി രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് ഈ മേക്കിംഗ് വീഡിയോയിലൂടെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലീഗല്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍ .
ആ ജോണറിന് തികച്ചും അനുയോജ്യമായ രീതിയില്‍ത്തന്നെ യാണ് ഈ മേക്കിംഗ് വീഡിയോ .ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി ,ബിജു മേനോന്‍ ,സിദ്ദിഖ്, ജഗദീഷ്, ബാലാജി ശര്‍മ്മ, മേജര്‍ രവി, ദിവ്യാ പിള്ള തുടങ്ങിയ അഭിനേതാക്കളുടെ നിറസാന്നിദ്ധ്യം ഈ വീഡിയോയിലുടനീളമുണ്ട്.
ഇവര്‍ക്കൊപ്പം കോടതി തിങ്ങി നിറഞ്ഞ് മറ്റാള്‍ ക്കാരും. ഇവരൊക്കെ കേസ്സുമായി ബന്ധപ്പെട്ടവരാകാം. പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്ബിനേയും ലൊക്കേഷനില്‍ കാണാം. തന്റെ അടുത്ത ചിത്രത്തിന്റെ ആലോചനയുമായി എത്തിയതാണ് ജിബു ജേക്കബ്ബ്. ഒരു സിനിമാ സെറ്റ് ഇങ്ങനെയാണ്.ചലച്ചിത്ര പ്രവര്‍ത്തകരുടെ കടന്നുവരവ് മിക്കപ്പോഴും ഉണ്ടാകും.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാ ഗ്രാഹകന്‍.
പാപ്പന്‍ പോലെ വന്‍കിട ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച അജയ്ക്ക് വീണ്ടും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരിക്കുന്നു
എഴുപത്തിയഞ്ചോളം നീണ്ടു നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം 'പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഏ.സി.പി.ഹരീഷ് മാധവന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപിയും പ്രൊഫസര്‍ നിഷാന്ത് എന്ന കഥാപാത്രത്തെ ബിജു മേനോനും അവതരിപ്പിക്കുന്നു.
നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള സുരേഷ് ഗോപിയും ബിജു മേനോനും പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഒന്നിച്ചഭിനയിക്കുന്നത്.ഇരുവരും തമ്മിലുള്ള ഉശിരന്‍ നിയമ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തെലെവാസല്‍ വിജയ്, അഭിരാമി, ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കങ്കോള്‍, ജയ്‌സ് ജോസ്, രഞ്ജിനി, മാളവിക, എന്നിവരും ഇദ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥ ഇദ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്.
സംഗീതം - ജെയ്ക്ക് ബിജോയ്സ്.
എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്
കലാസംവിധാനം -അനീസ് നാടോടി.
കോ- പ്രൊഡ്യൂസര് - ജസ്റ്റിന്‍ സ്റ്റീഫന്‍ .
എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍.പി.തോമസ്.
പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് - അഖില്‍ യശോധരന്‍
മാര്‍ക്കറ്റിംഗ് ഹെഡ് - ബിനു ബ്രിങ്ങ് ഫോര്‍ത്ത് .
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു.
പ്രൊഡക്ഷന്‍ മാനേജര്‍ -ശിവന്‍ പൂജപ്പുര
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - സതീഷ് കാവില്‍ക്കോട്ട.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സന്‍പൊടു ത്താസ്.
കൊച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്.