മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആണിന്ന്. പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് നസ്രിയ. ഫഹദിനൊപ്പമുളള ചിത്രങ്ങളും ഭര്‍ത്താവിനോടുളള സ്നേഹം തുളുമ്പുന്ന ഒരു കുറിപ്പുമാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ഷാനു താങ്കളെപ്പോലെ ആരുമില്ല. താങ്കളാണ് എന്റെ അടുത്ത സുഹൃത്ത്. ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നുവെന്നും ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്‌റിയ കുറിച്ചു.ഫോട്ടോ എടുത്തത് ആരാണെന്നതാണ് ശ്രദ്ധേയം. നടന്‍ മമ്മൂട്ടിയ്ക്കാണ് നസ്രിയ കടപ്പാട് വച്ചിരിക്കുന്നത്. താങ്കള്‍ (മമ്മൂട്ടി) ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍- നസ്രിയ കുറിച്ചു.
തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും സഹതാരങ്ങളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.
ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി 'പുഷ്പ 2'വിലെ ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു്. ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. മാമന്നനാണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.