ഫെയ്സ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ടോപ്ലെസ് ആയാണ് നായകനും നായികയും പോസ്റ്ററില്‍ എത്തിയത്. ഇവരുടെ ദേഹത്ത് ചിത്രങ്ങള്‍ വരിച്ചിട്ടുണ്ടായിരുന്നു. കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഫെയ്സസ്. ഒരു പെയിന്റിങ് എങ്ങനെ തീര്‍ക്കുമോ, അതേ ശ്രമങ്ങള്‍ തന്നെയാണ് ഈ രണ്ടു താരങ്ങളുടെയും ബോഡി ആര്‍ട്ടിനായി വേണ്ടിവന്നതും.
ഹന്നയും കലേഷും സ്വയം ക്യാന്‍വാസായി മാറിക്കൊടുത്തു. ഈ പോസ്റ്റര്‍ നിര്‍മിച്ചതിന്റെ ബിഹൈന്‍ഡ് ദ് സീന്‍ വിഡിയോ കഴിഞ്ഞ ദിവസം താരങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയിരുന്നു. യഥാര്‍ഥ പെയിന്റിംഗ് കലാകാരന്മാരെ ക്ഷണിച്ചു വരുത്തി, വളരെയേറെ സമയം ചെലവിട്ടാണ് ഈ ചിത്രപ്പണി പൂര്‍ത്തിയാക്കിയത്. ഇതിനായി കലേഷും ഹന്നയും അവരുടെ പെയിന്റിങ് ബ്രഷിനു മുന്നില്‍ നിന്നു കൊടുത്തു. ഇതിന്റെ മനോഹരമായ മേക്കിങ് ദൃശ്യങ്ങള്‍ ചേര്‍ന്നതാണ് ബിഹൈന്‍ഡ് ദ് സീന്‍. ബിഹൈന്‍ഡ് ദ് സീനിനായി പ്രത്യേകം വിഡിയോ, ഫോട്ടോ ഷൂട്ടും ഏര്‍പ്പെടുത്തി.