Latest News

ഭരതും ഞാനും വേര്‍പിരിയുന്നു'; 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇഷാ ഡിയോള്‍

Malayalilife
ഭരതും ഞാനും വേര്‍പിരിയുന്നു'; 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇഷാ ഡിയോള്‍

തിനൊന്ന് വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് നടി ഹേമമാലിനിയുടെയും നടന്‍ ധര്‍മേന്ദ്രയുടെയും മകളും ബോളിവുഡ് നടിയുമായ ഇഷാ ഡിയോള്‍. വ്യവസായിയായ ഭരത് തക്താനിയായിരുന്നു ഇഷയുടെ ഭര്‍ത്താവ്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കി.

2012 ലായിരുന്നു ഇഷയും ഭരതും വിവാഹിതരായത്. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്ന്. സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. രണ്ട് മക്കളാണ് ഇഷയ്ക്കും ഭരതിനുമുള്ളത്. 2017 ലാണ് മൂത്തമകള്‍ രാധ്യ ജനിച്ചത്. 2019 ലായിരുന്നു ഇളമകള്‍ മിരായയുടെ ജനനം.

വിനയ് ശുക്ല സംവിധാനം ചെയ്ത കോയി മേരേ ദില്‍സേ പൂച്ഛേ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 2004 ല്‍ റിലീസ് ചെയ്ത ധൂം എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

2008 ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ സജീവ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വെബ് സീരീസുകളിലൂടെ അഭിനയരംഗത്ത് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് താരം.

Read more topics: # ഇഷാ ഡിയോള്‍
esha deol and bharat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES