ഭാര്യ എലിസബത്തുമായി പിരിഞ്ഞാണ് നടന്‍ ബാല താമസിക്കുന്നത് എന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എലിസബത്ത്ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാല വെളിപ്പെടുത്തിയിരുന്നു. പിന്നാലെ എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്നര്‍ഥം വരുന്ന ഒരു കുറിപ്പ് എലിസബത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.
നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന് തുടങ്ങുന്ന വരികളുളള കുറിപ്പാണ് അവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഹൃദയശുദ്ധിയുളളവര്‍ സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.
നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത് ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങള്‍ മുഴുവന്‍ സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്ന് സ്നേഹത്തോടെ ഉപദേശിച്ചവരുമുണ്ട്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമെല്ലാം എലിസബത്ത് കൂടെയുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
അതേസമയം ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവെക്കുന്നുണ്ട്. ഗായിക അമൃതാ സുരേഷുമായുള്ള വിവാഹമോചന ശേഷമാണ് ബാല എലിസബത്ത് ഉദയന്‍ എന്ന ഡോക്ടറെ വിവാഹം ചെയ്യുന്നത്. ഫേസ്ബുക്ക് മെസെഞ്ചര്‍ ചാറ്റില്‍ ആരംഭിച്ച പരിചയം വിവാഹത്തിലെത്തുകയായിരുന്നു.
ഇതിനിടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ ബാല പങ്ക് വ്ച്ച കാര്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്.ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപാട് പേര്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ താന്‍ ഒറ്റയ്ക്ക് ആയി പോയെന്ന് പറയുകയാണ് താരമിപ്പോള്‍. ചാരിറ്റി ചെയ്യുമ്പോള്‍ പോലും ആളുകള്‍ തന്നെ മുതലെടുക്കുകയാണ്. മാത്രമല്ല ഒത്തിരി തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുകയാണ്.
രോഗമുള്ളപ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും ജീവിതത്തില്‍ താന്‍ ഒറ്റപ്പെടല്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെന്നാണ് ബാല പറയുന്നത്. ചെന്നൈയിലും കുടുംബാംഗങ്ങളുമൊക്കെ ഒരുപാടുണ്ട്. പക്ഷേ എപ്പോഴും ഒറ്റപ്പെടലായിരുന്നു. മൂവായിരം പേര്‍ ചുറ്റിനും ഉണ്ടെങ്കിലും ഒറ്റയ്ക്കാണെന്ന് തോന്നുകയാണെങ്കില്‍ അതാണ് ഏകാന്തത എന്ന് പറയാറുണ്ട്.
ചെറിയ പ്രായത്തില്‍ വളര്‍ന്ന് വരുമ്പോള്‍ എല്ലാ കാര്യങ്ങളും വളരെ മനോഹരമായിരുന്നു. വളര്‍ന്ന് വന്നതിന് ശേഷം ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് ഓര്‍ക്കുമ്പോഴും അതിന്റെ സത്യകഥ അറിയുമ്പോള്‍ അറപ്പും വെറുപ്പും തോന്നും. യഥാര്‍ഥ ജീവിതത്തില്‍ അതൊരു വേസ്റ്റ് ആണെന്നറിയുമ്പോള്‍ ശരിക്കും സങ്കടം തോന്നും. സത്യമെന്താണെന്ന് അറിഞ്ഞപ്പോഴാണ് ആ ബന്ധങ്ങളൊക്കെ നമുക്ക് എന്തിനാണ് ഉണ്ടായതെന്ന് തോന്നി പോകുന്നത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ജീവിതത്തിലൊരിക്കലും കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും മകളെ കാണാന്‍ സാധിച്ചിട്ടില്ല. ഡിവോഴ്സിന്റെ നിബന്ധനയില്‍ മകളെ എല്ലാ ആഴ്ചയിലും കാണാമെന്ന് ഉണ്ട്. നിയമങ്ങളെന്ന് പറയുന്നത് കള്ളന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. നല്ലവര്‍ക്ക് വേണ്ടിയല്ല. ഇതൊക്കെ ഞാന്‍ ഒരുപാട് ചാനലുകളില്‍ പറഞ്ഞിട്ടുണ്ട്. എട്ട് വര്‍ഷത്തോളം ഞാന്‍ കോടതിയില്‍ കയറി ഇറങ്ങിയിരുന്നുവെന്നും ബാല വ്യക്തമാക്കുന്നു
തന്റെ ചാരിറ്റിയെ കുറിച്ചും നടന്‍ സംസാരിച്ചിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് തലമുറയെ ഞാന്‍ സാഹയിച്ചിരുന്നു. ഒരിക്കല്‍ അവരോട് ഞാന്‍ ചോദിച്ചു എന്തിനാണ് ഞാന്‍ നിങ്ങളെയും നിങ്ങളുടെ മൂന്ന് തലമുറയെയും സഹായിച്ചതെന്ന് അറിയാമോ എന്ന്? ആ ചേച്ചി പറഞ്ഞത് നിങ്ങളുടെ അടുത്ത് കാശ് ഉള്ളത് കൊണ്ടാണെന്ന്. ശരിക്കും അത്രയും കാലം ഞാന്‍ പൊട്ടനായിരുന്നുവെന്ന് പറയാം. എന്റെ കൈയ്യില്‍ കാശുള്ളത് കൊണ്ടല്ല, ഒരു മനസുള്ളത് കൊണ്ടാണ് സഹായിക്കുന്നതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അങ്ങനെ സഹായിക്കണമെന്ന് മനസുള്ളവര്‍ക്ക് കാശ് ഇല്ലെങ്കിലും മാര്‍ഗം ഉണ്ടാവും. സഹായം ആവശ്യപ്പെട്ട് ഒത്തിരി പേര്‍ കള്ളത്തരങ്ങളുമായിട്ടും തന്റെ അടുത്ത് വരാറുണ്ട്. കണ്ണിന്റെ സര്‍ജറിയ്ക്കായി ഒരാളെ സഹായിച്ചു. അയാള്‍ ആശുപത്രിയില്‍ പറഞ്ഞത് ബാലയാണ് സഹായിക്കുന്നത്. അതുകൊണ്ട് കുറച്ച് കൂടുതല്‍ ബില്ല് ഇട്ടോളാനാണ്. ഇക്കാര്യം ഡോക്ടറാണ് എന്നോട് പറഞ്ഞത്. ഇത്തരത്തില്‍ സഹായം ചെയ്തിട്ടും പറ്റിക്കുന്ന ഒരുപാട് പേരുണ്ടെന്നാണ് നടന്‍ പറയുന്നത്.