വിജയ് ആന്റണി നായകനായി ബാലാജി കുമാര്‍ സംവിധാനം ചെയ്യുന്ന 'കൊലൈ' ജൂലൈ 21ന് കേരളത്തിലെത്തും. EE എന്റര്‍ടൈന്മെന്റ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യും. ഇന്‍ഫിനിറ്റി ഫിലിം വെഞ്ചേഴ്സ്, ലോട്ടസ് പിക്ചേഴ്സിന്റെ ബാനറില്‍ കമല്‍ ബോഹ്‌റ, ജി. ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്‌റ, ടന്‍ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാര്‍ത്ഥ ശങ്കര്‍, ആര്‍ വി എസ് അശോക് കുമാര്‍ എന്നിവര്‍ നിര്‍മിക്കുന്നു. റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മര്‍ഡര്‍ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമറ്റൊഗ്രാഫി - ശിവകുമാര്‍ വിജയന്‍, എഡിറ്റിംഗ് - ആര്‍ കെ സെല്‍വ, സംഗീതം - ഗിരീഷ് ഗോപാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ - കെ രാമുസ്വാമി, സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ - മഹേഷ് മാത്യു, സ്റ്റില്‍സ് - മഹേഷ് ജയചന്ദ്രന്‍