ഒരു സമയത്ത് മിനി സ്‌ക്രീനില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗഗറിലൂടെ താരമായി മാറിയ ആളാണ് ഗായിക ദുര്‍ഗാ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലി കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം പിന്നണി ഗാന രംഗത്തേക്കും ചുവടുവച്ചിരുന്നു. സ്റ്റേജ് ഷോകളൊക്കെയായി മുന്‍പോട്ട് പോവുന്ന ഗായികയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലയാളികളുടെ പ്രിയ ഗായിക രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ്.
ഗുരുവായൂര്‍ അമ്പല നടയില്‍ ഇന്ന് നടക്കുന്ന വിവാഹത്തില്‍ കണ്ണൂര്‍ സ്വദേശി റിജു ഗായികയെ വരണമാല്യം ചാര്‍ത്തും. രാവിലെ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക.വരന്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ്.
2007ലാണ് ദുര്‍ഗയുടെ ആദ്യ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. ഇരു മതാചാരപ്രകാരവുമായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ദുര്‍ഗയുടെ ആദ്യ വിവാഹത്തില്‍ ഒരു മകളാണ് ഉള്ളത്.
വേറിട്ട ശബ്ദമികവു കൊണ്ടു മലയാളി മനസുകള്‍ കീഴടക്കിയ ഗായിക UC കോളേജ് ആലുവയില്‍ നിന്നു MCA പഠനം പൂര്‍ത്തിയാക്കി സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ചെയ്തിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുര്‍ഗ വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയ വഴി അറിയിച്ചെത്താറുണ്ട്.ഇടക്കാലത്തു സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തി തുടങ്ങിയത്. വിവിധ ഫേസ് ബുക്ക് പേജുകളില്‍ ലൈവില്‍ എത്തിയും, മനോഹര ഗാനങ്ങള്‍ പങ്കിട്ടും ദുര്ഗ സജീവമാണ്.