വാപ്പച്ചി 15 ദിവസമായി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ; ഉമ്മച്ചി ഞങ്ങളെ അങ്ങിനെ വളര്‍ത്തിയിട്ടില്ലെന്ന് ദുല്‍ഖര്‍; കൊച്ചിയിലെ പുതിയ വീട്ടില്‍ ലോക്ഡൗണ്‍ ചിലവിട്ട് മമ്മൂട്ടിയും കുടുംബവും

Malayalilife
വാപ്പച്ചി 15 ദിവസമായി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ; ഉമ്മച്ചി ഞങ്ങളെ അങ്ങിനെ വളര്‍ത്തിയിട്ടില്ലെന്ന് ദുല്‍ഖര്‍; കൊച്ചിയിലെ പുതിയ വീട്ടില്‍ ലോക്ഡൗണ്‍ ചിലവിട്ട് മമ്മൂട്ടിയും കുടുംബവും

ലോക്ഡൗണ്‍ കാലത്ത് നടീ നടന്‍മാരാണ് ഏറെ സമാധാനത്തോടും സന്തോഷത്തോടും കുടുംബത്തിനൊപ്പം കഴിഞ്ഞത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പോലും സിനിമയില്‍ എത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്രയും ദിവസത്തോളം വീട്ടില്‍ കഴിഞ്ഞത്. ഇപ്പോള്‍ മമ്മൂട്ടിയുടെയും തന്റെയും ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് മകന്‍ ദുല്‍ഖര്‍ സല്മാന്‍.

കൊച്ചിയിലെ പുതിയ വീട്ടിലാണ് ഇപ്പോള്‍ മമ്മൂട്ടിയും ദുല്ഖറും കുടുംബസമേതം താമസിക്കുന്നത്. ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ മനസുതുറന്നിരിക്കുന്നത്. വാപ്പച്ചി 150 ദിവസമായി വീട്ടില്‍ തന്നെയാണ്. ഗേറ്റിന് പുറത്തേക്ക് പോലും പോയിട്ടില്ല.  പേഴ്സണലി റിക്കോര്‍ഡ് അടിക്കാനാണ് വാപ്പയുടെ ശ്രമമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. താന്‍ പണ്ട് വല്ലപ്പോഴെങ്കിലും വീട്ടില്‍ കാണുമായിരുന്നു. എന്നാല്‍ വാപ്പച്ചിയുടെ നോണ്‍സ്റ്റോപ്പ് ഷൂട്ടിങ്ങ് കാരണം അദ്ദേഹം വീട്ടില്‍ കാണാറേയില്ല. എന്നാലിപ്പോള്‍ വീട്ടില്‍ എത്രദിവസം നില്‍ക്കാന്‍ പറ്റുമെന്ന ചിന്തയിലാണ് അദ്ദേഹം. വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന് താന്‍ ചോദിക്കാറുണ്ട് എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍പറയുന്നു. എന്നാല്‍ തന്നെക്കൊണ്ട് ഇങ്ങനെ പറ്റില്ലെന്നും കിട്ടുന്ന അവസരങ്ങളില്‍ പുറത്തിറങ്ങാനാണ് താന്‍ ഇഷ്ടപെടുന്നതെന്നും ഡിക്യു കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ഭാര്യ അമാലും ഉമ്മച്ചി സുല്‍ഫത്തും ഒരേ സ്വഭാവക്കാരാണ്. വലിയ കരുതലാണ് രണ്ടാള്‍ക്കും. വീട്ടില്‍ ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് ഏറെ സമയവും എന്ന് താരം പറയുന്നു.  ഒരു മൂന്നുവയസുകാരിയെ നോക്കുക എന്നത്  നല്ല എനര്‍ജി വേണ്ടി വരുന്ന കാര്യമാണ്.  കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ ഇപ്പോള്‍ മറിയത്തിന് താന്‍ വേണമെന്നും നേരത്തെ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. പ്രൈവസി ഇഷ്ടപെടുന്ന ആളാണ് താന്‍. ചായക്കടയില്‍ പോയിരിക്കാനും മറ്റുമൊക്കെ ഇഷ്ടമായിരുന്നു. പക്ഷേ കേരളത്തില്‍ എല്ലാവരും തന്നെ തിരിച്ചറിയുന്നു. പ്രൈവസി വേണമെന്ന് തോന്നിയാല്‍ ചെന്നൈയിലോ മുംബൈയിലോ പോകും.

ഞാന്‍ വളര്‍ന്നത് ചെന്നൈയില്‍ ആയിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. അവിടെ സാധാരണ ബസിലൊക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു. ചായക്കടയിലൊക്കെ പോയി ഇരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഉമ്മച്ചി ഞങ്ങളെ സെലിബ്രിറ്റി രീതിയിലൊന്നും വളര്‍ത്തിയിട്ടില്ല. സാധാരണ ജീവിതമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. നേരിട്ട് കാണാത്തവര്‍ ഒരുപക്ഷേ, പ്രതീക്ഷിക്കുന്നത് വേറെ ഒരു ലൈഫ്!സ്റ്റൈല്‍ ആണ്. എന്നാല്‍, നേരിട്ട് കുറച്ചുനേരം സംസാരിക്കുമ്പോള്‍ മനസിലാകും, വളരെ നോര്‍മല്‍ ആണെന്നും താരം പറയുന്നു.


 

dulquer salman says about mammokka in lockdowndays

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES