മമ്മൂക്കയുടെ മകനെന്ന നിലയില്‍ കുഞ്ഞിക്കയായി സിനിമയിലെത്തി പിന്നീട് ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവാതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദുല്‍ഖറിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.തെന്നിന്ത്യയും പിന്നിട്ട് ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച താരത്തിന്റെ പിറന്നാളാണ് ഇന്ന്.
നിരവധി താരങ്ങളാണ് പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഡിക്യുവിനുളള പിറന്നാള്‍ ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഇത്തവണത്തെ തന്റെ പിറന്നാള്‍ തന്റെ അടുത്ത സുഹൃത്തിനൊപ്പം ആഘോഷിക്കുകയാണ് ദുല്‍ഖര്‍. താരത്തിന്റെ മുപ്പത്തിനാലാമത്തെ പിറന്നാളാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കയാണ് സുപ്രിയയും പൃഥ്വിരാജും.
'നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് ദുല്‍ഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന മുള്ളചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയത്. ദുല്‍ഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നില്‍ക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നത്.
സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിയും ദുല്‍ഖറും. കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായത്. ഇതു കൂടാതെ പൃഥ്വിയും ദുല്‍ഖറും തങ്ങളുടെ ആഡംബര കാറുകളില്‍ നടത്തിയ യാത്രയുടെ വിഡിയോയും വൈറലായത് അടുത്തിടെ തന്നെ.