Latest News

ഷൂട്ടിങ്ങ് ഇടവേളയില്‍ ഷൂട്ടിംഗ് ക്ലബ്ബില്‍ ഫയറിങ് പ്രാക്ടീസുമായി ദുല്‍ഖര്‍; കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് ഇടവേളയിലെ രസകരമായ വീഡിയോയുമായി നടന്‍

Malayalilife
 ഷൂട്ടിങ്ങ് ഇടവേളയില്‍ ഷൂട്ടിംഗ് ക്ലബ്ബില്‍ ഫയറിങ് പ്രാക്ടീസുമായി ദുല്‍ഖര്‍; കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് ഇടവേളയിലെ രസകരമായ വീഡിയോയുമായി നടന്‍

ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ്'കിംഗ് ഓഫ് കൊത്ത'.ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഒരു ചെറിയ അവധി കൊടുത്ത് ഷൂട്ടിംഗ് ക്ലബ്ബില്‍ തൊട്ടടുത്ത് ഫയറിങ് പ്രാക്ടീസ് ചെയ്യുകയാണ് ദുല്‍ഖര്‍.സ്‌റ്റൈലിഷ് ലുക്കില്‍ തോക്കുമെടുത്ത് ഷൂട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രാത്രി കാലങ്ങളിലുള്ള ചിത്രീകരണം അധികമുള്ള ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ദുല്‍ഖര്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പുതുകോട്ടയിലെ സ്‌പേര്‍ട്സ് ക്ലബിലാണ് ദുല്‍ഖര്‍ ഷൂട്ടിങ്ങിനിറങ്ങിയിരിക്കുന്നത്. തങ്ങളെ ക്ഷണിച്ചവരോട് നന്ദി അറിയിക്കുന്നുമുണ്ട് ദുല്‍ഖര്‍. വീഡിയോയ്ക്ക് താഴെ കിങ്ങ് ഓഫ് കൊത്തയെക്കുറിച്ചുള്ള കമന്റുകളാണ് നിറയുന്നത്. 

ഷൂട്ടിങ്ങിനിടെ ലഭിച്ച ഇടവേള ക്ലബ്ബില്‍ താന്‍ വളരെയധികം ആസ്വദിച്ചു എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.എന്തിനോ വേണ്ടിയുള്ള പുറപ്പാടാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ദുല്‍ഖറിന്റെ സ്‌റ്റൈലിഷ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

dulquer salmaan spends in trap shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES