രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഷങ്കര്‍ ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്ന് സൂചന.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വിജയ് സിനിമ പൂര്‍ണ്ണമായും വിടും എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ ചിത്രത്തെക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത്.
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കറിനൊപ്പം വിജയ് 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരുമിക്കുന്നത്.ചിത്രത്തിന്റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്‌യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കമ്മിറ്റ്‌മെന്റ്‌സിന് ശേഷമാവും ഷങ്കര്‍ ഇതിന്റെ തിരക്കഥാ രചനയിലേക്ക് കടക്കുക. രണ്ട് ബി?ഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ?ഗെയിം ചേഞ്ചറും. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുന്‍പ് ഒരു ചിത്രമാണ് ഷങ്കര്‍- വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്തിയത്. 2012 ല്‍ പുറത്തെത്തിയ നന്‍പന്‍. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം 3 ഇഡിയറ്റ്‌സിന്റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഇത്. തന്റെ മറ്റ് ചിത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഈ ചിത്രത്തില്‍ ബോളിവുഡില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് പുതിയ ലിജയ് - ഷങ്കര്‍ ചിത്രം.
വെങ്കിട് പ്രഭുവിനൊപ്പമാണ് വിജയ്യുടെ 68-ാമത് ചിത്രം. അതേസമയം രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ കഴിഞ്ഞ ദിവസം വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തില്‍ നിന്ന് അവധിയെടുക്കുന്നതിനെ ആരാധകര്‍ അനുകൂലിക്കുന്നില്ല. തമിഴ് നാട്ടില്‍ പദയാത്ര നടത്താന്‍ വിജയ് ഒരുങ്ങുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം. ഒക്ടോബര്‍ 19 ന് ലിയോ റിലീസ് ചെയ്യും. ലിയോയ്ക്ക് മുന്‍പോ ശേഷമോ പദയാത്ര ഉണ്ടാകുമെന്നാണ് വിവരം.