ഓ ടി ടി റിലീസിൽ പ്രേക്ഷകരുടെ മുന്നിൽ വന്ന ഏറ്റവും പുതിയ ചിത്രമാണ് ദൃശ്യം ടു. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ആദ്യ ഭാഗത്തിനേക്കാൾ മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിന് വരുന്നത്. ആകാംക്ഷകള്‍ക്കൊടുവില്‍ വന്ന ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ജീത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയത്.
വല്യ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ആദ്യ ഭാഗം തെലുങ്കിൽ വന്നത്. അതുപോലെ തന്നെയായിരിക്കും ഈ പ്രവിശ്യവും എന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ മലയാളത്തിൽ ഇല്ലാതിരുന്ന ഒരു സീൻ തെലുങ്കിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും സംവിധയകാൻ പറയുന്നു. മോഹന്‍ലാലിനും അത് ഇഷ്ടമായെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നു. ഒരു രംഗത്തില്‍ ജോര്‍ജ്ജുകുട്ടിയെ ആ സി ഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. മലയാളത്തിൽ ചേർക്കാൻ വിട്ടു പോയതാണെന്നും എഡിറ്റിംഗ് സമയത്താണ് താൻ അത് ഓർത്തത് എന്നും പറഞ്ഞു. ആയ സീൻ ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി ഫീൽ നമ്മുക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ജീത്തു പറയുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ആന്റണി പെരുമ്പാവൂർ നിര്‍മ്മിക്കുന്ന തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് നായകനായി അഭിനയിക്കുന്ന ദൃശ്യം ടുവിന്റെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത വന്നു കഴിഞ്ഞു. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. വെങ്കിടേഷ് തന്നെയായിരുന്നു ആദ്യ ഭാഗത്തിലെ നായകൻ. മീനയാണ് അന്നും ഇന്നും ചിത്രത്തിലെ നായികാ.
ദൃശ്യത്തിന്റെ ആദ്യഭാഗവും തെലുങ്കില്‍ വലിയ വിജയമായിരുന്നു. ഇനിയുമൊരു ഹുഡ് തന്നെയാണ് എല്ലാവരുടെയും പ്രദീക്ഷ. തെലുങ്കില്‍ നടി സുപ്രിയയായിരുന്നു ദൃശ്യം ആദ്യ ഭാഗം സംവിധാനം ചെയ്തത്. മീനയും എസ്തര്‍ അനിലും തെലുങ്കിലും തങ്ങളുടെ റോളുകളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി ദൃശ്യം തെലുങ്ക് പതിപ്പ്. ദൃശ്യത്തിന് തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹള ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്നിരുന്നു.