മലയാളം ബിഗ്ബോസ് മൂന്നാം സീസണില്‍ ആരൊക്കെയാണ് എത്തുന്നതെന്ന ആകാഷയിലാണ് പ്രേക്ഷകര്‍. സിനിമാസീരിയല്‍ രംഗത്തുളളവരായും അല്ലാത്തവരായും നിരവധി പേരുടെ പേരുകള്‍ പലരും നോമിനേറ്റ് ചെയ്ത് കഴിഞ്ഞു. റിമി ടോമി അവതാരകന്‍ ജീവ, ബോബി ചെമ്മണ്ണൂര്‍ തുടങ്ങി നിരവധിപേരുടെ പേരുകളാണ് ബിഗ്ബോസ് മത്സരാര്‍ത്ഥികളെന്നെ പേരില്‍ എത്തുന്ന ത്. പലരും ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചും എത്തിക്കഴിഞ്ഞു.
നടന്‍ കൃഷ്ണകുമാറിന്‍രെ മകള്‍ ദിയ കൃഷ്ണയും ഇഷാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയ.പ്രചരിക്കുന്നതെല്ലാം റൂമറുകള്‍ മാത്രമാണെന്നും താനോ അനിയത്തി ഇഷാനിയോ ഷോയുടെ ഭാഗമായിരിക്കില്ലെന്നും ദിയ പറഞ്ഞു. പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചെന്നും അതിനാലാണ് വ്യക്തത വരുത്തുന്നതെന്നുമാണ് വിഡിയോയില്‍ ദിയ പറയുന്നത്.
ഏറെ വിജയകരമായ ബിഗ് ബോസ് ആദ്യ സീസണുശേഷം രണ്ടാം സീസണ്‍ നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 100 ദിവസത്തെ ഷോ ഏകദേശം 60 ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കുകയായിരുന്നു.