എന്തും ഏതും മാര്‍ക്കറ്റ് ചെയ്യുകയെന്നതാണ് ബോളിവുഡ് രീതി. അതിപ്പോള്‍ മരണവീടായാലും ശരി കല്യാണമായാലും ശരി. സ്വയം ബ്രാന്‍ഡു ചെയ്യ്താലെ ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനാവൂ. ഇപ്പോഴിതാ ഇത്തരത്തില്‍ സ്വയം ബ്രാന്റു ചെയ്ത് ദിഷ പട്ടാണിയെന്ന നടി പുലിവാലു പിടിച്ച കഥയാണ് ബോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ വന്‍ ആരാധക പിന്തുണയുള്ള ദിഷാ ചൂടന്‍ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. കാല്‍വിന് ക്ലെയിന്‍ ഇന്ത്യയുടെ മോഡല് കൂടിയായ ദിഷ ഇടയ്ക്കിടെ ഇവരുടെ വസ്ത്രങ്ങള്‍ ധരിച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ദീപാവലി ദിവസവും ഇത്തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായി വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും നടിക്ക് എത്തുന്നുണ്ട്.
ദീപാവലി ദിനത്തില്‍ ലഹങ്ക ധരിച്ച് കൈയില്‍ ദീപവുമായി ഇരിക്കുന്ന ചിത്രമാണ് ദിഷ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം ദീപാവലി ആശംസകളും താരം നേര്‍ന്നിരുന്നു. പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും ബ്ലൗസിന് പകരം അടിവസ്ത്രം മാത്രമാണ് ദിഷ ഇതില്‍ ധരിച്ചിരിക്കുന്നത്. ഇതാണ്് ആരാധകരെ ചൊടിപ്പിച്ചത്. പോസ്റ്റ് ഇട്ട് നിമിഷങ്ങള്ക്കകം പോസ്റ്റിനെതിരേ കമന്റുകള് വരാന് തുടങ്ങി.
തെളിവിളിച്ചാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്. ഇതാണോ ഇന്ത്യന്‍ സംസ്‌കാരമെന്നും ദീപാവലിയായിട്ടെങ്കിലും വസ്ത്രം ധരിച്ചു കൂടെ എന്നാണ് ചിലര് ചോദിച്ചത്. ഇത്തരം വസ്ത്രം ധരിച്ചാണോ ദീപാവലി ആഘോഷിക്കുന്നതെന്നും ദീപാവലിക്കെങ്കിലും നിങ്ങളുടെ ബ്രാ പരസ്യം ചെയ്യാതിരുന്നു കൂടേ എന്ന് ചിലര്‍ വിമര്‍ശിച്ചു.
18 ലക്ഷത്തില്‍പരം ലൈക്കും ചിത്രത്തിനുണ്ട്. എന്നാല് വന്‍ വിമര്ശനങ്ങള് ഉയര്ന്നിട്ടും നടി പോസ്റ്റ് പിന്‍വലിച്ചില്ല എന്നതാണ് ശ്രദ്ധേയം. പകരം ചിത്രം നിലനിര്ത്തികൊണ്ട് പോസ്റ്റില്‍ നിന്ന് കമന്റ് ഓപ്ഷന് ഒഴിവാക്കിയാണ് ട്രോളന്‍മാര്‍ക്ക് പണികൊടുത്തത്. മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ നടിക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.